കർഷക സമരം: നാല് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

 

കർഷക സമരവുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, രാജസ്ഥാൻ സർക്കാരുകളോടാണ് റിപ്പോർട്ട് തേടിയത്. അതിർത്തികളിൽ തുടരുന്ന കർഷക സമരം ജനജീവിതത്തെ ബാധിക്കുന്നുവെന്ന പരാതിയിലാണ് നടപടി

കഴിഞ്ഞ വർഷം നവംബർ 26 മുതൽ ഡൽഹി അതിർത്തികൾ ഉപരോധിച്ചാണ് കർഷകർ സമരം തുടരുന്നത്. സമരം ഡൽഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചതായും സമരം നടക്കുന്നതിനാൽ കിലോമീറ്ററുകൾ ചുറ്റി പോകേണ്ട സാഹചര്യമാണെന്നും പരാതിക്കാർ പറയുന്നു.

സിംഘുവിലെ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 9000 ചെറുകിട കമ്പനികളെ സമരം ബാധിച്ചെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസിൽ പറയുന്നു. നിലവിലെ സ്ഥിതി കമ്മീഷനെ അറിയിക്കാനാണ് നിർദേശിക്കുന്നത്.