രാജ്യത്ത് കൊറോണ വൈറസിന്റെ മൂന്നാം തരംഗം പ്രാരംഭഘട്ടത്തില്‍: അതീവജാഗ്രത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

ചണ്ഡിഗഡ്: ഇന്ത്യ കൊറോണ വൈറസിന്റെ മൂന്നാംഘട്ടത്തിലാണെന്ന് പഠനം. കുട്ടികളില്‍ നല്ലൊരു ശതമാനത്തിലും കൊവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ കൊവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. അതേ സമയം രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗ വ്യാപനത്തില്‍ ജാഗ്രത വേണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2700 കുട്ടികളില്‍ ചണ്ഡിഗഡിലെ പിജിഐഎംഇആര്‍ നടത്തിയ ഒരു സെറോസര്‍വേയില്‍ 71…

Read More

മാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും അറസ്റ്റില്‍

  മാനന്തവാടി: വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപാ വിലവരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവതിയുള്‍പ്പെടെ മൂന്ന് പേരെ കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ചിറയിന്‍കീഴ് അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ എം(25),പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍.(25), കോഴിക്കോട് വെള്ളിമാട്കുന്ന് മേരിക്കുന്ന് കുനിയിടത്ത് താഴം ഭാഗത്ത് നൗഫത്ത് മഹല്‍ നൗഷാദ് പി ടി(40 )എന്നിവരെയാണ് ബാവലി ചെക്ക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനക്കിടെ…

Read More

സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവർ ഇന്ന് മലബാർ സമരത്തെ വർ​ഗീയവത്കരിക്കുന്നു; മുഖ്യമന്ത്രി

  സ്വാതന്ത്ര്യ ചരിത്രത്തിൽ ബ്രിട്ടീഷുകാരുടെ അതേ വാചകങ്ങളും വാദങ്ങളുമാണ് ഇന്ന് സംഘ്പരിവാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലബാർ സമരത്തെ വർ​ഗീയവത്കരിക്കുന്നത് സംഘ്പരിവാർ അജണ്ടയാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരെ ധീരൻമാരാക്കാനും, സ്വാതന്ത്ര്യസമര ഏടുകളെ മായ്ച്ചുകളയാനുമാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജ ചരിത്രനിർമിതിയാണ് സംഘ്പരിവാർ നടത്തുന്നത്. ജീവത്യാ​ഗം വരെ അനുഭവിച്ചവർ സ്വാതന്ത്ര്യ സമരസേനാനികൾ അല്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്. ‘മലബാർ കലാപം, നൂറ് വർഷം, നൂറ് സെമിനാര്‍’ എന്ന ഡി.വൈ.എഫ്.ഐ സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മലബാർ കലാപത്തെ ബ്രിട്ടിഷുകാർ വർഗീയമായി…

Read More

കൊവിഡ് രോഗി ആത്മഹത്യ ചെയ്താല്‍ കൊവിഡ് മരണം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി

  തിരുവനന്തപുരം: കൊവിഡ് ബാധിച്ചവര്‍ അത്മഹത്യ ചെയ്താല്‍ കൊവിഡ് മരണമായി കണക്കാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കൊവിഡ് മരണക്കണക്ക് പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കൊവിഡ് ബാധിച്ചയാള്‍ 30 ദിവസത്തിനകം മരിക്കുകയാണെങ്കില്‍ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. കൊവിഡ് രോഗി ആത്മഹത്യ ചെയ്താലും കൊവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. ഈ രണ്ടു നിര്‍ദ്ദേശവും കണക്കിലെത്താവും സംസ്ഥാനത്തിന്റെ കൊവിഡ് മരണക്കണക്ക് മാര്‍ഗരേഖ പുതുക്കുക. മരണം നിശ്ചയിച്ചത് സംബന്ധിച്ച് ബന്ധുക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍…

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ എത്രയും വേഗം തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍വ്വ ശിക്ഷ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കായംകുളം ഗവ.ടൗണ്‍ യു.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് കോവിഡ് സാഹചര്യം വിലയിരുത്തി വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് സാഹചര്യത്തില്‍ അധ്യാപകരും…

Read More

ലസിത് മലിംഗ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. 2014 ല്‍ ട്വന്‍റി 20 ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. ‘എന്‍റെ ട്വന്‍റി 20 കരിയറിനും ഇവിടെ  തിരശീല വീഴുകയാണ്.ഇതോടെ ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഞാന്‍ വിരമിക്കുന്നു. ഈ നീണ്ട യാത്രയില്‍ എന്നെ പിന്തുണച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി. ക്രിക്കറ്റിലെ പുതു തലമുറക്ക് എന്‍റെ വിലപ്പെട്ട അനുഭവങ്ങള്‍ കൈമാറും’  മലിംഗ ട്വിറ്ററില്‍ കുറിച്ചു. ശ്രീലങ്കക്കായി ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 15,876 പേർക്ക് കൊവിഡ്, 129 മരണം; 25,654 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,876 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂർ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസർഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ…

Read More

കെഎസ്ആർടിസിയിലെ പമ്പുകൾ വഴി പൊതുജനങ്ങൾക്കും ഇനി മുതൽ ഇന്ധനം നിറയ്ക്കാം

  ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആർടിസിയിൽ പുതിയ സംരംഭത്തിന് വഴിയൊരുങ്ങുന്നു. ഇനിമുതൽ കെഎസ്ആർടിസിയുടെ പമ്പുകളിൽ നിന്ന് പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം കിഴക്കേകോട്ടയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും. സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാ ഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്.

Read More

ആലുവ പുളിഞ്ചുവടിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

  ആലുവയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടിൽ ഫിലോമിന(60), മകൾ അഭയ(32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പുളിഞ്ചുവട് റെയിൽവേ ലൈനിൽ വെച്ചാണ് ഇരുവരെയും ട്രെയിനിടിച്ചത്. അപകട മരണമാണോ ആത്മഹത്യയാണോയെന്നതിൽ വ്യക്തതയില്ല.

Read More

വയനാട് ജില്ലയില്‍ 296 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.27

  വയനാട് ജില്ലയില്‍ ഇന്ന് (14.09.21) 296 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 960 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.27 ആണ്. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 294 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 108631 ആയി. 99531 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8380 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍…

Read More