കുട്ടികൾക്കുള്ള വാക്‌സിൻ നവംബറോടെ; ആദ്യഘട്ടത്തിൽ 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക്

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഒക്ടോബർ അവസാനത്തിലോ നവംബറിലോ ആരംഭിക്കുമെന്ന് റിപ്പോർട്ട്. 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് ആകും ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. ഇവരിൽ അനുബന്ധ രോഗമുള്ളവർക്ക് മുൻഗണനയുണ്ടാകും. പൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, അമിത വണ്ണം തുടങ്ങിയവാണ് അനുബന്ധ രോഗങ്ങളായി കണക്കാക്കുക

മൂന്ന് ഡോസ് നൽകേണ്ട സൈക്കോവ് ഡി വാക്‌സിനാണ് കുട്ടികൾക്ക് നൽകുന്നത്. 18 വയസ്സിൽ താഴെ 44 കോടി കുട്ടികൾ രാജ്യത്തുണ്ടെന്നാണ് കണക്കുകൾ. ഇവരിൽ 12നും 17നും ഇടയിൽ പ്രായമുള്ളവർ 12 കോടിയോളം വരും. സൈക്കോവ് ഡിക്ക് പുറമെ ഭാരത് ബയോടെകും കുട്ടികൾക്ക് നൽകാവുന്ന വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ രോഗമുള്ളവർക്ക് നൽകാനായി 40 ലക്ഷം ഡോസ് സൈക്കോവ് ഡി വാക്‌സിനാണ് നിർമാതാക്കൾ സർക്കാരിന് നൽകുക. ഡിസംബർ മാസത്തോടെ അഞ്ച് കോടി ഡോസ് കൂടി ലഭ്യമാക്കും. അടുത്ത കൊല്ലം മുതൽ കൂടുതൽ ഡോസ് വാക്‌സിൻ വിപണിയിലെത്തിക്കും.