യുഡിഎഫിൽ നിന്ന് കൂടുതൽ പേർ എൽഡിഎഫിലേക്കും സിപിഎമ്മിലും എത്തും: എം എ ബേബി

യുഡിഎഫിൽ നിന്ന് കൂടുതൽ പേർ സിപിഎമ്മിലും എൽ ഡി എഫിലും എത്തുമെന്ന് സിപിഎം പി ബി അംഗം എംഎ ബേബി. കോൺഗ്രസ്, ലീഗ് നേതാക്കളും പ്രവർത്തകരും എൽഡിഎഫിൽ എത്തും. വന്നവർക്കാർക്കും നിരാശരാകേണ്ടി വരില്ലെന്നും അർഹമായ പരിഗണന നൽകുമെന്നും എംഎ ബേബി പറഞ്ഞു

ആർ എസ് പി പക്ഷേ എൽ ഡി എഫിനെ വഞ്ചിച്ച് യുഡിഎഫിൽ പോയ പാർട്ടിയാണ്. ആർ.എസ്.പി വഞ്ചന തുടരുകയാണ്. അവർ ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ല. കേരളാ കോൺഗ്രസ് എമ്മിന്റെ കടന്നുവരവ് ഗുണം ചെയ്തു. കേരളാ കോൺഗ്രസ് എം ശക്തി തെളിയിച്ചു. എൽഡിഎഫിനെ ശക്തിപ്പെടുത്താനും ഇവർക്ക് സാധിച്ചുവെന്ന് എം എ ബേബി പറഞ്ഞു.