മുംബൈയിൽ നിർമാണത്തിലിരുന്ന ഫ്‌ളൈ ഓവർ തകർന്നുവീണ് 14 പേർക്ക് പരുക്കേറ്റു

  മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിനു സമീപം നിർമാണത്തിലിരുന്ന ഫ്ളൈ ഓവറിന്റെ ഭാഗം തകർന്നു വീണ് 14 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം നിർമാണ തൊഴിലാളികളാണ്. ഇവരെ വിഎൻ ദേശായി സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിക്കാണ് ഫ്ളൈ ഓവറിന്റെ നിർമാണ ചുമതല. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പോലീസും ഫയർ ഫോഴ്‌സും പരിശോധന നടത്തുകയാണ്.

Read More

ബംഗളൂരുവിൽ പ്ലസ് വൺ വിദ്യാർഥി വെടിയേറ്റ് മരിച്ച നിലയിൽ

  ബംഗളൂരുവിൽ വിദ്യാർഥിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സൈനിക സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി രാഹുൽ ഭണ്ഡാരിയെയാണ്(17) മരിച്ച നിലയിൽ കണ്ടത്. വീടിന് സമീപത്തെ സഞ്ജയ് നഗർ ബസ് സ്റ്റോപ്പിൽ രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്. പുലർച്ചെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. പഠനവുമായി ബന്ധപ്പെട്ട് രാഹുൽ കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നതായി പോലീസ് പറയുന്നു. റിട്ട. സൈനികോദ്യോഗസ്ഥനായ പിതാവിന്റെ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തതാകാമെന്നാണ് സംശയം.

Read More

24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ്; 431 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ 22,182 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,33,47,325 ആയി ഉയർന്നു. 431 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 4,43,928 ആയി. നിലവിൽ 3,42,923 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.64 ശതമാനമാണ്. അതേസമയം രാജ്യത്ത് ഇതുവരെ…

Read More

കനയ്യകുമാറിനെ വിടാതെ പിടിക്കാൻ സിപിഐ; അനുനയ നീക്കം ആരംഭിച്ചു

  കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ കനയ്യകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐ ആരംഭിച്ചു. കനയ്യ പാർട്ടി വിട്ടുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് സിപിഐ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ് സിപിഐ നേതൃത്വവുമായി കനയ്യകുമാർ അകന്നുതുടങ്ങിയത്. ബെഗുസരായ് മണ്ഡലത്തിൽ മത്സരിച്ച കനയ്യ നാല് ലക്ഷത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആർ ജെ ഡി അന്ന് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയില്ലായിരുന്നുവെങ്കിൽ തനിക്ക് വിജയിക്കാനാകുമെന്ന് കനയ്യ വിശ്വസിക്കുന്നുണ്ട്. കനയ്യയുടെ വിജയത്തിനായി ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിലേക്ക് ദിവസങ്ങൾ കൊണ്ട് 70 ലക്ഷം രൂപ എത്തിയിരുന്നു ഈ തുക…

Read More

ആസ്തികള്‍ വിറ്റഴിച്ച് തുക കണ്ടെത്തും; രാജ്യത്ത് ബാഡ് ബാങ്കിന് അംഗീകാരം

  ന്യൂഡെൽഹി: കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിച്ചു ബാങ്കുകൾക്ക് തുക കൈമാറുന്ന ബാഡ് ബാങ്കിന് അംഗീകാരമായി. 30600 കോടിയുടെ ഗ്യാരന്റി കേന്ദ്ര സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്രമന്ത്രി സഭായോഗത്തിലാണ് ബാഡ് ബാങ്കിന് അനുമതി നൽകിയത്. കിട്ടാക്കടത്തിൽ നട്ടം തിരിയുന്ന ബാങ്കുകൾക്ക് ആശ്വാസ നടപടിയുമായി നാഷ്ണൽ അസെറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് അംഗീകാരം നൽകിയതായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്കിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ ആ രംഗത്ത് മികവ് പുലർത്തുന്നുണ്ടെങ്കിലും കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിക്കാൻ അവർക്ക്…

Read More

സമീപഭാവിയിൽ തന്നെ പെട്രോൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രം; കൗൺസിൽ യോഗം ഇന്ന്

  പെട്രോൾ വില ഉടൻ ജി എസ് ടിയിൽ ഉൾപ്പെടുത്തില്ലെന്ന് കേന്ദ്രസർക്കാർ. എന്നാൽ ഭാവിയിൽ പെട്രോൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുമെന്നും ഇതിനുള്ള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ന് ജി എസ് ടി കൗൺസിൽ യോഗം ലക്‌നൗവിൽ ചേരുന്നുണ്ട്. പെട്രോൾ, ഡീസൽ എന്നിവ ജി എസ് ടിയിൽ ഉൾപ്പെടുത്തണോയെന്നതിൽ ഇന്നത്തെ യോഗം ചർച്ച ചെയ്യും. എത്രകാലം ഇത് ഉൾപ്പെടുത്താതെ നീട്ടിക്കൊണ്ടു പോകാനാകുമെന്ന് കേന്ദ്രം ചോദിക്കുന്നു. എന്ന് ഉൾപ്പെടുത്താനാകുമെന്ന സമയപരിധിയെങ്കിലും ഇന്നത്തെ യോഗത്തിൽ ധാരണയായേക്കും. പാനലിലുള്ള…

Read More

മികച്ച റോഡുകള്‍ വേണോ; ആളുകള്‍ പണം നല്‍കേണ്ടി വരും: ഹൈവേ ടോള്‍ പിരിവിനെക്കുറിച്ച് നിതിന്‍ ഗഡ്കരി

  ന്യൂഡെൽഹി: മികച്ച റോഡുകൾ പോലെയുള്ള നല്ല സേവനങ്ങൾ വേണമെങ്കില്‍ ആളുകൾ പണം മുടക്കേണ്ടി വരുമെന്ന്​ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ദേശീയപാതകളിലെ ടോൾ ചാർജുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുകയായിരുന്നു അദ്ദേഹം. “നിങ്ങൾക്ക്​ എയർ കണ്ടീഷൻ സൗകര്യമുള്ള ഹാൾ വേണമെങ്കിൽ പണം നൽകേണ്ടി വരും. അല്ലാത്തപക്ഷം മൈതാനത്ത്​ പോലും വിവാഹം നടത്താം” അദ്ദേഹം പറഞ്ഞു. എക്​സ്​പ്രസ്​ ഹൈവേകളിലെ ടോൾ ചാർജുകൾ യാത്ര ചെലവേറിയതാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രിയുടെ മറുപടി​. ഡൽഹി…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71ാം പിറന്നാൾ; ആഘോഷ പരിപാടികളുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71ാം പിറന്നാൾ. സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിൽ രാജ്യത്ത് മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കുന്ന ആളുകൾക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ നമോ ആപ്പ് വഴി പ്രചരിപ്പിക്കും   ഗംഗാനദിയിൽ 71 ഇടങ്ങളിൽ ശുചീകരണം നടത്തും. ഗാന്ധി ജയന്തി ദിനത്തിൽ ഖാദി ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള ആഹ്വാനവും നൽകും. ബൂത്ത് തലത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് അഞ്ച് കോടി പോസ്റ്റ് കാർഡുകൾ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു….

Read More

അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച്‌ തിരിച്ചുകിടത്തിയപ്പോള്‍ ഫയര്‍ സര്‍വീസ് ജീവനക്കാരന്‍ കണ്ടത് സ്വന്തം പിതാവിന്റെ മുഖം

ഗൂഡല്ലൂര്‍: പുഴയില്‍ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്‌ക്കെത്തിച്ച്‌ തിരിച്ചുകിടത്തിയപ്പോള്‍ ഫയര്‍ സര്‍വീസ് ജീവനക്കാരന്‍ കണ്ടത് സ്വന്തം പിതാവിന്റെ മുഖം. ഗൂഡല്ലൂര്‍ ഫയര്‍ സര്‍വീസിലെ ബാലമുരുകനാണ് പിതാവ് വേലുച്ചാമിയുടെ (65) മൃതദേഹം പുഴയില്‍ നിന്നു കണ്ടെടുത്തത്. മൃതദേഹം കരയ്‌ക്കെത്തിച്ച്‌ നിിവര്‍ത്തി കിടത്തിയപ്പോഴാണ് താന്‍ നീന്തിയെടുത്തത് സ്വന്തം പിതാവിന്റെ ജഡമാണെന്ന് ബാലമുരുകന്‍ തിരിച്ചറിയുന്നത്. ഫയര്‍ സര്‍വീസില്‍ നിന്നു തന്നെ വിരമിച്ച വേലുച്ചാമി രണ്ടു ദിവസം മുന്‍പാണ് നാട്ടിലേക്കെന്നു പറഞ്ഞ് താമസസ്ഥലത്തു നിന്ന് ഇറങ്ങിയത്. വീട്ടുകാര്‍ പിന്നീട് ഫോണില്‍…

Read More

കൊവിഡ് വ്യാപനം ഒക്ടോബര്‍–നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ മൂന്നാം തരംഗം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഉണ്ടാകുമെന്ന് നേരത്തേ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാജ്യത്തെ ജനസംഖ്യയുടെ 62 ശതമാനത്തിലധികം പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചതിനാല്‍ മൂന്നാം തരംഗം, ഒന്നാം തരംഗത്തിനേക്കാളും രണ്ടാം തരംഗത്തിനേക്കാളും താരതമ്യേന നിയന്ത്രണവിധേയമായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.’ വരാനിരിക്കുന്ന രണ്ടു മൂന്ന് മാസങ്ങള്‍ നിര്‍ണായകമാണ്. ഏതെങ്കിലും രീതിയില്‍ എവിടെയെങ്കിലും മറ്റൊരു…

Read More