24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ്; 295 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,34,78,419 ആയി. ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. 295 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരായി ഇതിനോടകം 4,45,133 പേരാണ് മരിച്ചത്. 3,27,15,105 പേർ ഇതുവരെ രോഗമുക്തി നേടി നിലവിൽ 3,18,181 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

മണ്ഡ്യയിൽ വെള്ളച്ചാട്ടത്തിൽ 2 മലയാളി യുവാക്കൾ മുങ്ങിമരിച്ചു

  മണ്ഡ്യ അലഗുരു വനമേഖലയിലുള്ള ഗണലു വെള്ളച്ചാട്ടത്തിൽ 2 മലയാളി യുവാക്കൾ മുങ്ങിമരിച്ചു. ബെംഗളൂരു എംഎസ് പാളയയിൽ താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊൻതോക്കൻ വീട്ടിൽ തോമസിന്റെയും മീനയുടെയും ഏക മകൻ സിബിൽ തോമസ് (21), കോൾസ് പാർക്ക് നെഹ്റുപുരത്ത് താമസിക്കുന്ന ആലുവ സ്വദേശി ജേക്കബ് സാമുവലിന്റെയും ജയ്മോളുടെയും മകൻ സാമുവൽ ജേക്കബ് (21) എന്നിവരാണു മരിച്ചത്. ക്രിസ്തുജയന്തി കോളജിൽ പിജി വിദ്യാർഥികളായ ഇരുവരുടെയും ക്ലാസുകൾ ഇന്ന് ആരംഭിക്കാനിരിക്കെയാണ് ദുരന്തം. ശനിയാഴ്ച രാവിലെ സ്കൂട്ടറിലാണ് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടത്….

Read More

ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഏഴുമരണം; 9 പേര്‍ക്ക് പരുക്ക്

ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ അപകടമുണ്ടായത്. അടുത്ത ഗ്രാമത്തിലെ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് തിരികെ മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഫറസ്ഗാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോര്‍ഗാവ് വളവിന് സമീപം ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏഴുപേരും അപകട സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം.

Read More

പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്: ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാകും, രൺധാവ പുറത്ത്

  പഞ്ചാബിൽ ചരൺജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രി സ്ഥാനത്തേക്ക്. അവസാന നിമിഷം വരെ ഉയർന്നുകേട്ട സുഖ്ജിന്തർ സിംഗ് രൺധാവയെ തള്ളിയാണ് ചരൺജിത്ത് കയറിവന്നത്. സംസ്ഥാന കോൺഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ചരൺജിത്ത് ഇതോടെ സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രിയാകും. സമവായം എന്ന നിലയിലേക്കാണ് ദളിത് നേതാവായ ചന്നിയിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്നാണ് സൂചന. സുഖ്ജിന്ദറിനെ മുഖ്യമന്ത്രിയാക്കുന്നതിൽ പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനുള്ള എതിർപ്പാണ് ചരൺസിംഗിലേക്ക് എത്തിയത്.

Read More

അപകടകാരിയായ ഡെങ്കി വൈറസ് ; കേരളം അടക്കം 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്കാണ് അപകടകാരികളായ ഡെങ്കിപ്പനി പരത്തുന്ന വൈറസിനെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ്-2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് ഡെങ്കി വൈറസിനെതിരെ കേന്ദ്ര ആരോഗ്യ സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയത്. സെറോ ടൈപ്പ്-2…

Read More

തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നത് തടയണം: മാതാപിതാക്കൾക്കെതിരെ വിജയ് കോടതിയിൽ

  തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതും യോഗം ചേരുന്നതുമടക്കമുള്ള കാര്യങ്ങളിൽ നിന്ന് മാതാപിതാക്കൾ അടക്കമുള്ളവരുടെ തടയണമെന്നാവശ്യപ്പെട്ട് നടൻ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അച്ഛൻ എസ് എ ചന്ദ്രശേഖർ, അമ്മ ശോഭ, ആരാധക സംഘടനയിലുണ്ടായിരുന്ന എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങി 11 പേർക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചത്. കേസ് കോടതി സെപ്റ്റംബർ 27ന് പരിഗണിക്കും. വിജയയുടെ പേരിൽ പുതിയ പാർട്ടി രൂപീകരിക്കുന്നതായി ബന്ദു പത്മനാഭൻ പറഞ്ഞിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ മുന്നേറ്റം എന്ന പേരിലായിരുന്നു…

Read More

സുഖ്ജിന്തർ സിംഗ് രൺധാവയെ പഞ്ചാബ് മുഖ്യമന്ത്രിയായി തീരുമാനിച്ചു

പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്തർ സിംഗ് രൺധാവയെ തീരുമാനിച്ചു. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ രൺധാവയെ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഹൈക്കമാൻഡാണ് രൺധാവയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. രൺധാവ ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും കർഷക കുടുംബത്തിൽ നിന്നുള്ള നേതാവാണ് രൺധാവ. ഹൈക്കമാൻഡിന്റെ പിന്തുണയാണ് അദ്ദേഹത്തെ തുണച്ചത്. നവ്‌ജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയെങ്കിലും പിസിസി സ്ഥാനത്ത് തുടരാനായിരുന്നു ഹൈക്കമാൻഡിന്റെ നിർദേശം….

Read More

ബംഗളൂരുവിൽ ലഹരിമരുന്ന്‌ നിശാപാർട്ടി; മലയാളി യുവതികളടക്കം 28 പേർ അറസ്റ്റിൽ

  ബംഗളൂരുവിൽ മലയാളികളുടെ നേതൃത്വത്തിൽ നിശാപാർട്ടി. നിരവധി ലഹരിവസ്തുക്കളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അഭിലാഷ് എന്ന സംഘാടകനും മലയാളികളായ നാല് യുവതികളുമടക്കം 28 പേർ അറസ്റ്റിലായി. അനേക്കൽ ഗ്രീൻവാലി റിസോർട്ടിലായിരുന്നു ലഹിമരുന്ന് നിശാപാർട്ടി നടന്നത്. ഐടി ജീവനക്കാരും കോളജ് വിദ്യാർഥികളുമാണ് പിടിയിലായത്. അറസ്റ്റിലായ 28 പേരിൽ മൂന്ന് പേർ ആഫ്രിക്കൻ സ്വദേശികളാണ്. നിരോധിത ലഹരിവസ്തുക്കളും ഇവരിൽ നിന്ന് കണ്ടെത്തി. പതിനാല് ബൈക്കുകൾ, ഏഴ് കാറുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്.

Read More

കോവിഷീല്‍ഡ് വാക്‌സിന്റെ പ്രതിരോധം നാലു മാസമെന്ന് പഠനം; ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആന്റി ബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി പഠനം. ഇതിനെ നേരിടാന്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ കൂടി വേണ്ടിവരും എന്നാണ് പഠനം സൂചിപ്പിക്കുന്നത്. വാക്സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണ് പഠനം നടത്തിയത്. രാജ്യത്ത് സാധാരണയായി നല്‍കി വരുന്ന കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. രണ്ടു ഡോസ് വാക്സിന്‍…

Read More

കേന്ദ്ര ആരോഗ്യമന്ത്രി വേഷം മാറി ആശുപത്രിയിലെത്തി; കിട്ടിയത് സുരക്ഷാ ജീവനക്കാരുടെ മർദനം

  ആശുപത്രികളുടെ പ്രവർത്തനം നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി വേഷം മാറിയെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് മർദനമേറ്റതായി വെളിപ്പെടുത്തൽ. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലാണ് അദ്ദേഹം വേഷം മാറിയെത്തിയത്. മന്ത്രിയെ തിരിച്ചറിയാതെ സുരക്ഷാ ജീവനക്കാർ ഇദ്ദേഹത്തെ കൈകാര്യം ചെയ്യുകയായിരുന്നു. ഇതേ ആശുപത്രിയിലെ നാല് സൗകര്യ കേന്ദ്രങ്ങളുടെ ഉദ്ഘാടന സമയത്ത് മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗേറ്റിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ തന്നെ മർദിച്ചതായും ബഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അധിക്ഷേപിച്ചതായും മന്ത്രി വെളിപ്പെടുത്തി. ഒട്ടേറെ രോഗികൾ സ്‌ട്രെച്ചറുകളും മറ്റും ലഭിക്കാതെ…

Read More