Headlines

ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റിനും സഹപൈലറ്റിനും പരുക്ക്

ജമ്മു കശ്മീരിലെ ഉധംപൂരിൽ രണ്ട് പേരുമായി പറന്ന ഇന്ത്യൻ ആർമി ഹെലികോപ്റ്റർ തകർന്നു വീണു . ശിവ് ഗർധർ പ്രദേശത്തെ അമിതമായ മൂടൽമഞ്ഞ് പ്രദേശത്തെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചതായും ഉധംപൂർ ഡിഐജി  സുലേമാൻ ചൗധരി പറഞ്ഞു ഹെലികോപ്റ്റർ ക്രാഷ് ലാൻഡിംഗിന്റെ ശബ്ദങ്ങൾ കേട്ടതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മോശം കാലാവസ്ഥയെ തുടർന്ന് കരസേനയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിനും സഹപൈലറ്റിനും പരുക്കേറ്റിട്ടുണ്ട്

Read More

24 മണിക്കൂറിനിടെ 26,115 പേർക്ക് കൂടി കൊവിഡ്; 225 പേർ മരിച്ചു

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ കുറവ്. ഏറെക്കാലത്തിന് ശേഷം പ്രതിദിന വർധനവ് മുപ്പതിനായിരത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,35,04,534 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 34,469 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതിനോടകം 3.27 കോടി പേർ രോഗമുക്തി നേടി. നിലവിൽ 3,09,575 പേരാണ് ചികിത്സയിൽ കഴിയുന്നത്

Read More

കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്കും ബ്രിട്ടനിൽ ക്വാറന്റൈൻ; സമാന നയം സ്വീകരിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

  ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. കൊവിഷീൽഡ് വാക്‌സിനും അംഗീകരിക്കാത്ത ബ്രിട്ടനെ കേന്ദ്രസർക്കാർ രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷനാണ് ഇന്ത്യ പ്രതിഷേധ കുറിപ്പ് നൽകിയത് സമാന വാക്‌സിൻ നയം ഇന്ത്യയും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഷീൽഡ്, കൊവാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്കും ബ്രിട്ടനിൽ 10 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്ട്രനെകയും ചേർന്ന് വികസിപ്പിച്ച…

Read More

കാശ്മീരിലേക്ക് വൻ നുഴഞ്ഞുകയറ്റ ശ്രമം; ഉറിയിൽ 30 മണിക്കൂറിലേറെയായി സൈന്യം തെരച്ചിൽ തുടരുന്നു

  ജമ്മു കാശ്മീരിലേക്ക് വൻ നുഴഞ്ഞുകയറ്റ ശ്രമം. ആയുധധാരികളായ ആറംഗ സംഘമാണ് പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഭീകരർക്കായി ഉറി സെക്ടറിൽ കഴിഞ്ഞ 30 മണിക്കൂറിലേറെയായി തെരച്ചിൽ തുടരുകയാണ്. ഉറി സെക്ടറിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ തിങ്കളാഴ്ച രാവിലെ മുതൽ നിർത്തിവെച്ചു നുഴഞ്ഞുകയറ്റം തടയാൻ ശ്രമിക്കുന്നതിനിടെ ഒരു സൈനികന് പരുക്കേറ്റു. അതേസമയം നുഴഞ്ഞുകയറിയവർ ഇന്ത്യൻ അതിർത്തിയിലേക്ക് കയറിയോ അതോ തിരിച്ചുപോയോ എന്ന കാര്യം സൈന്യം വ്യക്തമാക്കിയിട്ടില്ല. 19 സൈനികർ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷിക…

Read More

ഐഎസ്ആർഒ ഗൂഢാലോചന കേസ്: സിബിഐ സംഘം വിദേശത്തേക്ക്

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ സിബിഐ സംഘം വിദേശത്തേക്ക്. പ്രധാന സാക്ഷികളായ മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും മൊഴിയെടുക്കാനായി അന്വേഷണ സംഘം മാലിയിലേക്കും ശ്രീലങ്കയിലേക്കും തിരിക്കും. ചാരക്കേസിൽ ഇരുവരും ക്രൂര പീഡനത്തിന് ഇരയായിരുന്നു. ഡൽഹി യൂനിറ്റിലെ ഉദ്യോഗസ്ഥരാണ് ഇവരെ കാണാനായി പോകുന്നത്. ശ്രീലങ്കയിലെ കൊളംബോയിലാണ് ഫൗസിയ ഹസൻ താമസിക്കുന്നത്. അടുത്ത മാസം ഇവരുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ മാസം 19നും 21നുമായി മൊഴിയെടുക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ശ്രീലങ്കയിൽ കടുപ്പിച്ചതോടെയാണ് മാറ്റിവെച്ചത്. ആദ്യം…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കൻ സന്ദർശനത്തിനായി പുറപ്പെടും. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്ര നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. യുഎൻ പൊതുസഭയിലും അദ്ദേഹം പ്രസംഗിക്കും. നരേന്ദ്രമോദിയുടെ മൂന്നുദിവസത്തെ സന്ദർശനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും സന്ദർശനാർത്ഥം അമേരിക്കയിൽ എത്തുന്നുണ്ട്. അദ്ദേഹവുമായും മോഡി കൂടിക്കാഴ്ച നടത്തിയേക്കും. അഫ്ഗാനിസ്ഥാൻ, കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ – പസഫിക് പ്രശ്നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിവിധ നേതാക്കളുമായി ചർച്ച നടത്തും.

Read More

ഫ്ലിപ്‍കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡേയ്സ് പടിവാതില്‍ക്കല്‍; പുറത്തിറങ്ങുന്നത് 6 പുതിയ മൊബൈല്‍ മോഡലുകള്‍

ഇന്ത്യയിൽ എല്ലാ പ്രാവശ്യവും കോടിക്കണക്കിന് രൂപയുടെ വിൽപ്പന നടക്കുന്ന ഓൺലൈൻ ഷോപ്പിങ് ഉത്സവങ്ങളാണ് ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ സെയിൽസും. ഇത്തവണത്തെ ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സിൽ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആറ് മൊബൈൽ ബ്രാൻഡുകളുടെ പുതിയ മോഡലുകളുടെ ലോഞ്ചിങ് കൂടി ഇതിനോടൊപ്പം നടക്കും. മോട്ടറോള, ഒപ്പോ, പോകോ, റിയൽമി, സാംസങ്, വിവോ എന്നീ കമ്പനികളുടെ പുതിയ മോഡലുകളാണ് ഇത്തവണ പുറത്തിറങ്ങുക. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഒന്ന് വരെയുള്ള ഇടവേളകളിലാണ്…

Read More

നീലിച്ചിത്ര നിര്‍മാണക്കേസ്: രാജ് കുന്ദ്രക്ക് ജാമ്യം

നിലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ രാജ് കുന്ദ്രക്ക് ജാമ്യം. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ് കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും…

Read More

അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ മുതലാണ് വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചത്. അടുത്ത ദിവസം പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഡിസംബറോടെ 94.4 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 61 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രാജ്യത്തുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കിയതിന് ശേഷം മാത്രമേ…

Read More

സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനമുള്ള സാഹചര്യത്തില്‍ അടച്ചുപൂട്ടിയ സ്‌കൂളുകള്‍ തുറക്കുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ ജാഗ്രത വേണം. ഗുരുതര കൊവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടത്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കോടതി നിര്‍ദ്ദശിച്ചു. കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങള്‍ കാണുന്നില്ലേയെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്…

Read More