രാജ്യത്ത് ഡീസൽ വിലയിൽ വർധന; പെട്രോൾ വിലയിൽ മാറ്റമില്ല

  രാജ്യത്തെ ഇന്ധന വിലയിൽ വീണ്ടും വർധന. ഡീസൽ വിലയിൽ 23 പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയത്. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മാറ്റമില്ലതെ തുടർന്നിരുന്ന രാജ്യത്തെ ഇന്ധനവിലയിലാണ് ഇന്ന് വർധന രേഖപ്പെടുത്തിയത്. പെട്രോളിന് ജൂലൈ 17നും ഡീസലിന് ജൂലൈ 15നുമാണ് അവസാനമായി വില വർധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറയുകയും ചെയ്തിരുന്നു. പുതിയ വില വർധനയോടെ കൊച്ചി നഗരത്തിൽ ഡീസലിന് 93.80 രൂപ എന്ന നിലയിലെത്തി.

Read More

പുതിയ കോവിഡ് മാർഗനിർദേശങ്ങളുമായി കേന്ദ്രം

ഉത്സവകാലം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയാൻ പുതിയ മാർഗനിർദേശനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ മാർഗനിർദേശങ്ങൾപ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല.. അഞ്ച് ശതമാനത്തിൽ താഴെ ടി.പി.ആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 62.73…

Read More

ബംഗളൂരുവിൽ ട്രാൻസ്‌പോർട്ടിംഗ് കമ്പനിയിലെ ഗോഡൗണിൽ സൂക്ഷിച്ച പാഴ്‌സൽ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

ബംഗളൂരു ചാമരാജ്‌നഗറിലുള്ള ട്രാൻസ്‌പോർട്ടിംഗ് കമ്പനിയുടെ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദ പരിശോധന നടത്തുകയാണ് തിരക്കേറിയ വ്യാപാര കേന്ദ്രത്തിലുള്ള ഗോഡൗണിലാണ് സ്‌ഫോടനമുണ്ടായത്. 85 ഓളം പാഴ്‌സലുകൾ ഗോഡൌണിൽ സൂക്ഷിച്ചിരുന്നു. ഇതിലുള്ള രണ്ട് പാഴ്‌സലുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇതിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു ഗോഡൗണിലുണ്ടായിരുന്ന രണ്ട്…

Read More

കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകും

  കൊവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് ബാധിതർ ആത്മഹത്യ ചെയ്താൽ അതിനെ കൊവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുനഃപരിശോധിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് മാനദണ്ഡത്തിൽ കേന്ദ്രം മാറ്റം വരുത്തിയത്. കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നാല് ലക്ഷം രൂപ വീതം സഹായം നൽകണമെന്ന പൊതുതാത്പര്യ ഹർജി കോടതിക്ക് മുന്നിലുണ്ട്. എന്നാൽ ദുരന്തനിവാരണ അതോറിറ്റി മുഖേന അമ്പതിനായിരം രൂപ വീതം നൽകാമെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്….

Read More

പെഗാസസിൽ സുപ്രീം കോടതി നിരീക്ഷണത്തിൽ അന്വേഷണമുണ്ടാകും; ഉത്തരവ് അടുത്താഴ്ച

  പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സുപ്രീം കോടതി നിരീക്ഷണത്തിൽ അന്വേഷണത്തിന് സാധ്യത. ഉത്തരവ് അടുത്താഴ്ചയെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അന്വേഷണത്തിന് വിദഗ്ധ സമിതിയെ രൂപീകരിക്കാനാണ് തീരുമാനം. സമിതിയിലെ അംഗങ്ങളെ തീരുമാനിക്കാൻ സമയം വേണ്ടി വരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. പലരെയും ഇതിനോടകം ബന്ധപ്പെട്ടു. എന്നാൽ അസൗകര്യം പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറുകയായിരുന്നു. വിദഗ്ധ സമിതി രൂപീകരിക്കാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞെങ്കിലും ഇതിൽ കോടതിക്ക് അനുകൂല നിലപാടില്ല പെഗാസസ് ഉപയോഗിച്ചോയെന്ന് സത്യവാങ്മൂലം നൽകില്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു….

Read More

കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കാനാകില്ല; 12 ആഴ്ചയായി തുടരുമെന്ന് വിദഗ്ധ സമിതി

  കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കില്ലെന്ന് വിദഗ്ധ സമിതി. വാക്‌സിൻ ഡോസുകളുടെ ഇടവേള 12 ആഴ്ചയായി തുടരും. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചതെന്നും വിദഗ്ധ സമിതി പറയുന്നു. വാക്‌സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ ഹൈക്കോടതി നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. വാക്‌സിൻ നയത്തിലെ കോടതി ഇടപെടൽ തെറ്റാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ഫലപ്രദമായ രീതിയിൽ നടത്താനാകില്ലെന്നും കേന്ദ്രം പറഞ്ഞിരുന്നു. വാക്‌സിൻ ഡോസുകളുടെ ഇടവേള…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണിലെത്തി; ഇന്ന് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച

നാല് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് തലസ്ഥാനമായ വാഷിംഗ്ടണിലെത്തി. ഇന്ത്യയുടെ യു എസ് സ്ഥാനപതി തരൺജിത്ത് സിംഗ് സന്ദുവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്ന് ലോകത്തിലെ പ്രമുഖ വ്യവസായ സ്ഥാപന മേധാവികളുമായി മോദി കൂടിക്കാഴ്ച നടത്തുംം ഇന്ത്യൻ സമയം പുലർച്ചെ മൂന്നരക്കാണ് മോദി വാഷിംഗ്ടണിലെത്തിയത്. യു എസിലെ ഇന്ത്യക്കാരുടെ സംഘവും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ക്വാഡ് ഉച്ചകോടിയിലും യു എൻ പൊതുസഭയുടെ 76ാമത് അസംബ്ലിയിലും പ്രധാനമന്ത്രി സംബന്ധിക്കും. യു എസ് പ്രസിഡന്റ് ജോ…

Read More

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ ധനസഹായം; നൽകേണ്ടത് സംസ്ഥാനം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാർഗരേഖ സുപ്രീം കോടതിക്ക് കൈമാറി. ഐസിഎംആറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും പുറത്തിറക്കിയ മാർഗരേഖ പ്രകാരം കൊവിഡ് കാരണം മരണം എന്ന് രേഖപ്പെടുത്തിയ മരണങ്ങൾക്ക് മാത്രമേ സഹായം ലബിക്കൂ. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മരിച്ചവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ഭാവിയിൽ ഉണ്ടായേക്കാവുന്ന കൊവിഡ് മരണങ്ങൾക്കും ഈ മാർഗരേഖ പ്രകാരം നഷ്ടപരിഹാരം നൽകും. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം…

Read More

രാജസ്ഥാനിൽ 20കാരൻ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

  രാജസ്ഥാനിൽ ഏഴ് വയസ്സുകാരിയെ അയൽക്കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നാഗോർ ജില്ലയിലാണ് അതിദാരുണമായ സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്തിയ ദിനേശ് എന്ന 20കാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു ചൊവ്വാഴ്ച വൈകുന്നേരമാണ് ദിനേശ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വൈകുന്നേരം മുതൽ കാണാതായ കുട്ടിക്കായി തെരച്ചിൽ നടത്തുന്നതിനിടെ വീടിന് പുറകിലെ കൃഷിയിടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു

Read More

കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്റെ സഹോദരന്മാര്‍ക്ക് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി

  ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണികണ്ഠൻ (കൊച്ചനി), വിനോദ് കുമാർ എന്നിവരെ അടിയന്തരമായി ജാമ്യത്തിൽ വിടണമെന്ന് സുപ്രീംകോടതി. 48 മണിക്കൂറിനകം ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. മണിച്ചന്റെ രണ്ട് സഹോദരന്മാരുടെ ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാൻ രണ്ട് ആഴ്ച്ച മുമ്പ് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. റിട്ടയേർഡ് ജസ്റ്റിസ് കെ.കെ. ദിനേശൻ ചെയർമാനായ സംസ്ഥാനതല ജയിൽ ഉപദേശകസമിതി യുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നിർദേശംനൽകിയിരുന്നത്. എന്നാൽ…

Read More