ഡൽഹി കോടതി വളപ്പിൽ ഗുണ്ടാത്തലവനടക്കം നാല് പേരെ വെടിവെച്ചു കൊന്നു

 

ഡൽഹി രോഹിണിയിലെ കോടതി വളപ്പിൽ വെടിവെപ്പ്. ഗുണ്ടാത്തലവനടക്കം നാല് പേർ കൊല്ലപ്പെട്ടു. ജിതേന്ദ്ര എന്ന ഗോഗിയും മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ രണ്ടാം നമ്പർ കോടതിയിലാണ് സംഭവം.

ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ അക്രമികളാണ് വെടിയുതിർത്തത്. ഇതിൽ രണ്ട് പേരെ പോലീസ് വധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിൽ കലാശിച്ചത്.