പത്ത് മാസമല്ല പത്ത് വർഷം സമരം ചെയ്യേണ്ടിവന്നാലും കർഷക നിയമം നടപ്പാക്കാൻ അനുവദിക്കില്ല; രാകേഷ് ടിക്കായത്ത്
കർഷക ദ്രോഹ നിയമത്തിനെതിരെ പത്ത് മാസമല്ല, പത്ത് വർഷം സമരം ചെയ്യാൻ തയാറാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. സ്വാതന്ത്ര്യ സമരം നൂറ് വര്‍ഷമെടുത്തുവെന്നും അത് പോലെയാണ് കര്‍ഷക സമരമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കരിനിയമങ്ങൾ രാജ്യത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പാനിപത്തിൽ ഭാരതീയ കിസാൻ യൂണിയൻ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. സർക്കാർ ഞങ്ങൾ പറയുന്നത് കേൾക്കാൻ തയാറാകണം.പക്ഷേ നിബന്ധനകളില്ലാതെയായിരിക്കണം ചര്‍ച്ചയെന്ന് രാകേഷ് ആവശ്യപ്പെട്ടു. പത്തുവർഷം…
