Headlines

ദേശീയ പുരസ്‌കാരം നേടിയ കോസ്റ്റ്യൂം ഡിസൈനർ നടരാജന്‍ അന്തരിച്ചു

  ചെന്നൈ: ഒരു വടക്കൻ വീരഗാഥയിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി 800 സിനിമകൾക്ക് വേണ്ടി നടരാജൻ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പഴശ്ശിരാജയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.  

Read More

നവ് ജ്യോത് സിദ്ദുവിന് ഐക്യദാർഢ്യം; മൂന്ന് പഞ്ചാബ് കോൺഗ്രസ് മന്ത്രിമാർകൂടി രാജിവച്ചു

  നവ് ജ്യോത് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ രാജി. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്ക് ശേഷം റസിയ സുല്‍ത്താന പഞ്ചാബ് കാബിനറ്റ് മന്ത്രി സ്ഥാനം രാജിവച്ചു. സുൽത്താന രാജിവെച്ച് നിമിഷങ്ങൾക്ക് ശേഷം, കോൺഗ്രസ് നേതാവ് യോഗീന്ദർ ദിൻഗ്ര സംസ്ഥാന പാർട്ടി യൂണിറ്റ് ജനറൽ സെക്രട്ടറി സ്ഥാനവും, ഗുൽസാർ ഇന്ദർ ചാഹൽ പഞ്ചാബ് കോൺഗ്രസിന്റെ ട്രഷറർ സ്ഥാനവും രാജിവച്ചു. അതേസമയം പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചാലും താന്‍…

Read More

മഹാരാഷ്ട്രയിൽ പേമാരി; 17 മരണം, മുംബൈയിൽ കനത്ത മഴ തുടരുന്നു

ഗുലാബ് ചുഴലിക്കാറ്റ് മൂലമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 17 പേർ മരിച്ചു. വരൾച്ച സാധ്യതയുള്ള മാറാത്തവാഡയിലാണ് 24 മണിക്കൂറിനുള്ളിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച കൂടുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചു. പേമാരിയിലും തുടരുണ്ടായ മഴക്കെടുതിയിലും മഹാരാഷ്ട്രയിലെ മാറാത്തവാഡ മേഖലയിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗുലാബ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുള്ള കനത്ത മഴ മഹാരാഷ്ട്രയിലുമെത്തിയതോടെ വിദർഭ, മറാത്ത്‌വാഡ പ്രദേശങ്ങളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. യവത്മലിൽ ഒരു എം.എസ്.ആർ.ടി.സി. ബസ് വെള്ളത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട…

Read More

മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒമ്പത് മരണം

മ​ധ്യ​പ്ര​ദേ​ശി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​മ്പത് പേ​ർ മ​രി​ച്ചു. ഏ​ഴ് സ്ത്രീ​ക​ളും ഇവരില്‍ ഉള്‍പ്പെടുന്നു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​വാ​സ് ജി​ല്ല​യി​ലെ ഖ​ൽ ബാം​നി ഗ്രാ​മ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ നാ​ല് ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹ​ൻ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

Read More

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു

  സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച ന്യൂഡൽഹിയിൽ മുതിർന്ന പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസിൽ ചേർന്നു. “ഞാൻ കോൺഗ്രസിൽ ചേരുന്നു, കാരണം ഇത് ഒരു പാർട്ടി മാത്രമല്ല, ഒരു ആശയമാണ്. ഇത് രാജ്യത്തെ ഏറ്റവും പഴയതും ജനാധിപത്യപരവുമായ പാർട്ടിയാണ്, ഞാൻ ‘ജനാധിപത്യ’ത്തിന് പ്രാധാന്യം നൽകുന്നു … ഞാൻ മാത്രമല്ല, രാജ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ഇല്ലാതെ കഴിയില്ല എന്ന് പലരും കരുതുന്നു,” കോൺഗ്രസിൽ ചേർന്ന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ…

Read More

നവജ്യോത് സിംഗ് സിദ്ധു രാജിവച്ചു

  അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് നവജ്യോത് സിംഗ് സിദ്ധു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറി. വ്യക്തിത്വം പണയപ്പെടുത്തി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ല, രാജിവയ്ക്കുകയാണെന്നും കോണ്‍ഗ്രസില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സിദ്ധു രാജിക്കത്തില്‍ വ്യക്തമാക്കി. ജൂലൈയിലാണ് പിസിസി പ്രസിഡന്റായി നവജ്യോത് സിംഗ് സിദ്ധു ചുമതലയേറ്റത്. അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയ ഭീഷണി തകര്‍ത്താണ് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ സിദ്ധുവിലൂടെ മാറ്റങ്ങള്‍ കൊണ്ടുവന്നത്. ഇതിനിടെ നവജ്യോത് സിംഗ് സിദ്ധുമായുള്ള തര്‍ക്കത്തില്‍…

Read More

ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 ആരോപണം; ആര്‍എസ്എസ് പ്രസിദ്ധീകരണത്തിന് മറുപടി നല്‍കി ആമസോണ്‍

  ന്യൂഡൽഹി: തദ്ദേശീയ സംരംഭകർക്ക് ഭീഷണിയാണെന്ന് ആരോപിക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ആർഎസ്എസ് പ്രസിദ്ധീകരണത്തിന് മറുപടി നൽകി ആമസോൺ. ആർഎസ്എസ് ബന്ധമുള്ള പ്രസിദ്ധീകരണമായ പഞ്ചജന്യയുടെ വിമർശനത്തിന് മണിക്കൂറുകൾക്കകമാണ് ഇ-കൊമേഴ്സ് വമ്പൻമാരായ ആമസോണിന്റെ മറുപടി ലഭിച്ചിരിക്കുന്നത്. വിൽപ്പനക്കാർ, കരകൗശല വിദഗ്ധർ, വിതരണ – ലോജിസ്റ്റിക് പങ്കാളികൾ എന്നിവരടക്കുള്ള ചെറുകിട ബിസനുസുകാർക്ക് തങ്ങളുടെ ഇടപാടുകളിലൂടെ ലഭിക്കുന്ന മെച്ചം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആമസോൺ മറുപടി നൽകിയിരിക്കുന്നത്. ‘കോവിഡ് മഹാമാരി കാലത്ത് മൂന്ന് ലക്ഷം പുതിയ വിൽപ്പനക്കാർ ഞങ്ങൾക്കൊപ്പം…

Read More

ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത: വ്യാഴാഴ്ചയോടെ പുതിയ ചുഴലിക്കാറ്റ് രൂപം പ്രാപിക്കും

  ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. വ്യാഴാഴ്ചയോടെ ന്യൂനമര്‍ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാനാണ് സാധ്യത. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍…

Read More

കോവാക്‌സിന് WHO അംഗീകാരം വൈകും

  ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) യുടെ അനുമതി വീണ്ടും വൈകിയേക്കും. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ല്യൂഎച്ച്ഒ കൂടുതൽ സാങ്കേതിക വിവരങ്ങൾ ആരാഞ്ഞതോടെയാണിത്. അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാൽ കോവാക്സിൻ വിവിധ ലോകരാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അംഗീകാരം ലഭിക്കുന്നതകിന് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നു എന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് അവകാശപ്പെട്ടിരുന്നത്. അതിനിടെയാണ്…

Read More

കിഴക്കൻ ലഡാക്കിൽ അതിർത്തിക്ക് സമീപം എട്ടിടങ്ങളിലായി സൈനിക ടെന്‍റുകള്‍ നിര്‍മിച്ച് ചൈന

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്‍റുകള്‍ നിര്‍മിച്ച് ചൈന. ടാഷിഗോങ്, മൻസ, ഹോട്ട് സ്പ്രിങ്സ്, ചുറുപ്പ് എന്നിവിടങ്ങളിലാണ് ചൈന ടെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതോട് അനുബന്ധമായി ചെറു വ്യോമത്താവളങ്ങളും ഹെലിപാഡുകളും നിർമ്മിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയ്ക്കെതിരെ യുഎന്‍ പൊതുസഭയിലും ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായി നിലപാടെടുത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി. കഴിഞ്ഞ വർഷം അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ചൈനീസ് സൈന്യം സ്ഥാപിച്ച സൈനിക ക്യാംപുകൾക്ക്…

Read More