രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ല: സുപ്രിംകോടതി
ന്യൂഡൽഹി: രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ലെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, എസ്. രവിന്ദ്ര ഭട്ട്, ബേല എം ത്രിവേദി അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. രാജസ്ഥാന്‍ സ്വദേശിയായ സുശീല്‍ കുമാര്‍ ഗോദരയുടെ പുതിയ ബൊലോറോ വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ 2011 ജൂലൈ 19 ന് അവസാനിച്ചിരുന്നു. 2011 ജൂലൈ 28 ന് വാഹനം മോഷണം പോയി. വാഹത്തിന് ഇന്‍ഷുറന്‍സ ക്ലെയിം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തവിട്ടു. ഇതിനെ…
