രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പേർക്ക് കോവിഡ്; കൂടുതൽ കേസുകളും കേരളത്തിൽ

  ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 234 പേർ മരിച്ചു. 24  മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്‌തി നേടിയത്. 1.70  ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 2.73 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നത്. രോഗമുക്‌തി നിരക്ക് 97.86 ശതമാനം ആയി. ഇതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.8 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായത്. അതേസമയം ചികിൽസയിൽ ഉള്ളവരുടെ…

Read More

രജൗരിയില്‍ വെള്ളപ്പൊക്കം; വയലില്‍ ജോലി ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകള്‍ ഒഴുകിപ്പോയി

രജൗരി: രജൗരി ജില്ലയിലെ ചത്യാരി പ്രദേശത്ത് വയലില്‍ ജോലി ചെയ്യുന്നതിനിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് സ്ത്രീകള്‍ ഒഴുകിപ്പോയി. മുഹമ്മദ് അക്ബറിന്റെ ഭാര്യ ഗുല്‍സാര്‍ ബീഗം (60), മകള്‍ മഖ്‌സൂദ ബീഗം (40) എന്നിവരെയാണ് കാണാതായത്. പോലിസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. രണ്ട് സ്ത്രീകളെയും കണ്ടെത്തുന്നതിനായി തിരച്ചില്‍ നടക്കുകയാണെന്ന് രജൗരി അഡീഷണല്‍ എസ്പി വിവേക് ശേഖര്‍ ശര്‍മ്മ അറിയിച്ചു.

Read More

എ​യ​ര്‍​ഇ​ന്ത്യ ഇനി ടാ​റ്റ​യ്ക്ക് സ്വന്തം: ടെ​ന്‍​ഡ​ര്‍ അം​ഗീ​ക​രി​ച്ച് കേന്ദ്രസർക്കാർ

  ന്യൂഡല്‍ഹി: കോടികളുടെ നഷ്ടം നിലനിൽക്കെ എയ​ര്‍​ഇ​ന്ത്യ​യെ ഏറ്റെടുത്ത് ടാ​റ്റ. എ​യ​ര്‍​ഇ​ന്ത്യ ഏ​റ്റെ​ടു​ക്കാ​നു​ള്ള ലേ​ല​ത്തി​ല്‍ ടാ​റ്റാ സ​ണ്‍​സ് സ​മ​ര്‍​പ്പി​ച്ച ടെ​ന്‍​ഡ​റി​ന് അം​ഗീ​കാ​ര​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ബ്ലൂം​ബെ​ര്‍​ഗാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ ടെ​ന്‍​ഡ​റി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ ടാ​റ്റാ സ​ണ്‍​സ് വ​ക്താ​ക്ക​ള്‍ പ്ര​തി​ക​ര​ണം ഒ​ന്നും​ത​ന്നെ ന​ട​ത്തി​യി​ട്ടി​ല്ല. എ​യ​ര്‍​ഇ​ന്ത്യ ടാ​റ്റാ സ​ണ്‍​സി​ന് കൈ​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​രിന്‍റെ ഔ​ദ്യോ​ഗീ​ക പ്ര​ഖ്യാ​പ​നം ഉ​ട​ന്‍ ത​ന്നെ​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. 60,000…

Read More

ടെലികോം ചട്ട ലംഘനം; എയർടെൽ, വോഡാഫോൺ എന്നി കമ്പനികൾക്ക് കനത്ത പിഴ

എയർടെൽ, വോഡാഫോൺ, ഐഡിയ എന്നി കമ്പനികൾക്ക് കനത്ത പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ടെലികോം ചട്ട ലംഘനം പ്രകാരമാണ് പിഴ ചുമത്തിയത്. രണ്ട് കമ്പനികളും കൂടി 3,050 കോടി പിഴയാണ് അടക്കേണ്ടത്.അതേസമയം, റിലയൻസസിന്റെ സേവനങ്ങൾ തടസപ്പെടുത്തിയതിനാണ് ഇരു കമ്പനികൾക്കുമെതിരെ പിഴ ചുമത്തിയത്. എയർടെൽ 1050 കോടിയും വോഡാഫോൺ ഐഡിയ കമ്പനികൾ 2000 കോടിയുമാണ് പിഴയായി അടക്കേണ്ടത്. മൂന്നാഴ്ചയ്ക്കകം പിഴ തുക കെട്ടിവെക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയൊട്ടുണ്ട്.

Read More

ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരീലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. റക്കാമ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുകയും ഭീകരർ വെടിയുതിർക്കുകയുമായിരുന്നു. ഏറ്റുമുട്ടൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കരസേന മേധാവി എം എം നരവണെ ഇന്ന് കാശ്മീരിലെത്തുന്നുണ്ട്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം ഇന്ന് ലഡാക്കിൽ സന്ദർശനം നടത്തും. സുരക്ഷാ സേനകളുമായി അദ്ദേഹം സംവദിക്കും.

Read More

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഉയർത്തിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 104 രൂപ കടന്നു കൊച്ചിയിൽ പെട്രോളിന് 102.7 രൂപയും പെട്രോളിന് 95.8 രൂപയുമാണ്. രാജ്യത്ത് പ്രകൃതി വാതക വിലയിലും 62 ശതമാനം വിലവർധനവുണ്ടായിട്ടുണ്ട്. ഇതോടെ സി എൻ ജി വിലയും വർധിക്കും.

Read More

രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ല: സുപ്രിംകോടതി

  ന്യൂഡൽഹി: രജിസ്‌ട്രേഷനില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം നല്‍കേണ്ടതില്ലെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, എസ്. രവിന്ദ്ര ഭട്ട്, ബേല എം ത്രിവേദി അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. രാജസ്ഥാന്‍ സ്വദേശിയായ സുശീല്‍ കുമാര്‍ ഗോദരയുടെ പുതിയ ബൊലോറോ വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ 2011 ജൂലൈ 19 ന് അവസാനിച്ചിരുന്നു. 2011 ജൂലൈ 28 ന് വാഹനം മോഷണം പോയി. വാഹത്തിന് ഇന്‍ഷുറന്‍സ ക്ലെയിം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തവിട്ടു. ഇതിനെ…

Read More

കോവിഡ്; രാജ്യത്തെ പകുതിയിലധികം കേസുകളും കേരളത്തിൽ: ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യമന്ത്രാലയം

  ന്യൂഡൽഹി : രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ഇന്നലെ 15,914 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ കേന്ദ്രം നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കൊറോണ കേസുകൾ മറച്ചുവെക്കുന്നതിനായി സംസ്ഥാന സർക്കാർ പരിശോധനകളുടെ എണ്ണം കുറയ്‌ക്കുകയാണ് ചെയ്തത്. കണക്ക് പ്രകാരം നിലവിൽ 1,44,000 രോഗികളാണ് കേരളത്തിലുള്ളത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലെ 52 ശതമാനവും കേരളത്തിൽ നിന്നാണെന്നും ആരോഗ്യ…

Read More

പ്രധാനമന്ത്രി അടുത്ത മാസം ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും

  പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. ഒക്ടോബര്‍ ആദ്യ വാരം സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ഗവണ്‍മെന്‍റ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് സന്ദര്‍ശനം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടാകും. ഓക്‌സിജന്‍ പ്ലാന്‍റ്, വിമാനത്താവളവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്ന പദ്ധതികള്‍, ഋഷികേഷിലെ എയിംസുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. കേദര്‍നാഥും അദ്ദേഹം സന്ദര്‍ശിക്കും.- സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു…

Read More

വാക്‌സിൻ ഇടവേള; കേന്ദ്ര സർക്കാരിന്റെ അപ്പീൽ നാളെ പരിഗണിക്കും’

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് കേന്ദ്രം അപ്പീൽ നൽകിയിരിക്കുന്നത്. വാക്‌സിൻ നയത്തിൽ കോടതിയുടെ ഇടപെടൽ തെറ്റാണെന്നാണ് കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്‌. കൂടാതെ കോടതി ഇടപെട്ടാൽ വാക്‌സിൻ വിതരണം ശരിയായ രീതിയിൽ നടക്കില്ലെന്നും, കൃത്യമായ പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് 84 ദിവസത്തെ ഇടവേള നിശ്‌ചയിച്ചിട്ടുള്ളതെന്നും കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്….

Read More