കാർഷിക നിയമം കോടതിയുടെ പരിഗണനയിൽ ഇരിക്കെ പ്രതിഷേധം എന്തിനാണ്: സുപ്രീം കോടതി
ന്യൂഡെൽഹി: കോടതിയിൽ കാർഷിക നിയമത്തെ ചോദ്യം ചെയ്തതിനു ശേഷവും കർഷകർ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് നിശിതമായി ചോദിച്ച് സുപ്രീം കോടതി. കാർഷിക നിയമങ്ങൾക്കെതിരെയുള്ള ഹർജികൾ കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോൾ കർഷകർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഇന്ന് സുപ്രീം കോടതി പറഞ്ഞു. ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധത്തിന് അനുമതി തേടി കർഷക കൂട്ടായ്മ സമർപ്പിച്ച ഹർജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി. ഒക്ടോബർ 21 ന് നടക്കുന്ന അടുത്ത വിചാരണയിൽ, പ്രതിഷേധിക്കാനുള്ള അവകാശം ഒരു സമ്പൂർണ്ണ അവകാശമാണോ എന്ന്…