ആശ്വസിപ്പിക്കാനായി ഇനി ആരും മന്നത്തിലേക്ക് വരണ്ട; താരങ്ങളോട് ഷാരൂഖ് ഖാൻ
ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതോടെ സല്‍മാന്‍ ഖാന്‍ അടക്കം നിരവധി താരങ്ങളാണ് നടനെ ആശ്വസിപ്പിക്കാനായി മന്നത്തിലേക്ക് എത്തിയത്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ദീപികാ പദുക്കോണ്‍, കജോള്‍, കരണ്‍ ജോഹര്‍, രോഹിത്ത് ഷെട്ടി തുടങ്ങി നിരവധി പേര്‍ ഇതിനോടകം ഷാരൂഖിന്റെ വീട്ടില്‍ എത്തികഴിഞ്ഞു. നിരവധി താരങ്ങള്‍ ആര്യന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലും എത്തിയിട്ടുണ്ട്. കൂടാതെ നിരവധി മെസേജുകളും കോളുകളുമാണ് ഷാരൂഖിന് ലഭിക്കുന്നത്. ഇതോടെ കുറച്ചു ദിവസത്തേക്ക് വീട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് താരം….
