ലഖിംപൂർ കൂട്ടക്കൊല; ജുഡീഷ്യൽ അന്വേഷണം: കമ്മീഷനെ നിയോഗിച്ചു
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊലപാതകം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. കർഷകർ ഉൾപ്പടെയുള്ളവരുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്‌തമായതിനെ തുടർന്നാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്‌ജി പ്രദീപ് കുമാർ ശ്രീവാസ്‌തവയാണ് അന്വേഷണ കമ്മീഷൻ. 2 മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനാണ് കമ്മീഷന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലവിൽ ലഖിംപൂർ ഖേരിയിൽ ഉണ്ടായ ആക്രമണം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക…