ലഖിംപുർ കൊലപാതകം; ആശിഷ് മിശ്ര ഹാജരായില്ല: നേപ്പാളിലേക്ക് മുങ്ങിയെന്ന് സൂചന
ലംഖിപൂർ ഖേരിയിലെ കർഷക കൊലപാതക കേസിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഒളിവിൽ പോയെന്ന് സൂചന. ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഉത്തർ പ്രദേശ് പൊലീസ് ആശിഷിന് നോട്ടീസ് നൽകിയുന്നു. എന്നാൽ ഇതുവരെ ഇയാൾ ഹാജരായിട്ടില്ല. ആശിഷ് മിശ്രയുടെ ഫോൺ സിഗ്നൽ നേപ്പാൾ അതിർത്തിയിലാണെന്ന് പൊലീസ് കണ്ടെത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ആശിഷ് മിശ്ര നേപ്പാളിലേക്ക്…