പൊലീസ് ചോദ്യം ചെയ്യലിൽ ആശിഷ് മിശ്ര നൽകിയത് ഒറ്റ ഉത്തരം മാത്രം; വാദം പൊളിച്ച് പൊലീസ്
കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിലെ നിർണായക ചോദ്യങ്ങൾക്ക് ആശിഷ് മിശ്ര ടേനി നൽകിയത് ഒറ്റ ഉത്തരം മാത്രം. സംഭവ സ്ഥലത്തുണ്ടായിരുന്നില്ല എന്നുമാത്രമാണ് ആശിഷ് മിശ്ര പറഞ്ഞത്. കൂടെയുണ്ടായിരുന്നവരുടെ കൈയിൽ തോക്കുണ്ടായിരുന്നോ എന്നതിലും കൃത്യമായ മറുപടി നൽകിയില്ല. രാഷ്ട്രീയ നേതാവിന്റെ മകനാണെന്ന് ചോദ്യം ചെയ്യലിനിടെ ആശിഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കേന്ദ്രമന്ത്രിയുടെ മകന് പല പ്രാവശ്യം നിയന്ത്രണം വിട്ടു. വാഹനം ഓടിച്ചത് ആരാണ്, എത്ര പേരുണ്ടായിരുന്നു, വാഹനവ്യൂഹത്തിൽ എത്ര…