ആഡംബര കപ്പലിലെ ലഹരിപാർട്ടി; മഹാരാഷ്ട്ര പൊലീസിനെതിരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ
മുംബൈയിൽ ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര പൊലീസിനെതിരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. എൻസിബി ഉദ്യോഗസ്ഥർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ചാരവൃത്തി നടത്തുന്നുവെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എൻസിബി ഉദ്യോഗസ്ഥർ പരാതി നൽകി. ആഡംബര കപ്പലിലെ റെയ്ഡിന് നേതൃത്വം നൽകിയ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ, സീനിയർ ഓഫിസർ മുത്ത ജെയിൻ എന്നിവരാണ് പരാതി നൽകിയത്. മഹാരാഷ്ട്ര പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥർ ഉന്നയിച്ചിരിക്കുന്നത്. പരാതിയിന്മേൽ അന്വേഷണമുണ്ടാകും. അതിനിടെ കേസിൽ…