ന്യൂഡല്‍ഹി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. അപകടത്തില്‍ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. സുശീല (36), മോഹന്‍ (7), മാന്‍സി (7) എന്നിവരാണ് മരിച്ചത്. യുവതിയും കുഞ്ഞുങ്ങളും ഉറങ്ങി കിടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം. ഡല്‍ഹിയിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. സുശീലയുടെ മൂത്തമകള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം.
അപകടമുണ്ടായപ്പോള്‍ തന്നെ മൂത്തമകള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഈ കുട്ടിയ്ക്ക് 40 ശതമാനം പൊള്ളലേറ്റു. എന്നാല്‍ ഇളയ കുട്ടികള്‍ ഉറങ്ങി കിടന്നതിനാല്‍ രക്ഷപ്പെടാനായില്ല. നാലുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂത്തമകള്‍ ഒഴികെ അമ്മയും ഇരട്ടക്കുട്ടികളും മരിച്ചു. സംഭവസമയത്ത് സുശീലയുടെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 
                         
                         
                         
                         
                         
                        
