കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യൂ, പ്രിയങ്കയെ വിട്ടയക്കൂ; ഇല്ലെങ്കിൽ ലഖിംപൂരിലേക്ക് മാർച്ച് നടത്തും: സിദ്ധു
ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന അക്രമ കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയക്കുകയും ചെയ്‌തില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്ക് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. “നാളെയോടെ കർഷകരുടെ ക്രൂരമായ കൊലപാതകത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ, കർഷകർക്ക് വേണ്ടി പോരാടിയതിന് നിയമവിരുദ്ധമായി അറസ്‌റ്റ് ചെയ്‌ത ഞങ്ങളുടെ നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചില്ലെങ്കിൽ, പഞ്ചാബ് കോൺഗ്രസ് ലഖിംപൂർ ഖേരിയിലേക്ക് മാർച്ച്…