വിമാനം പാലത്തിനടിയിൽ കുടുങ്ങി; സംഭവിച്ചത് എന്തെന്ന് അറിയില്ല: എയർ ഇന്ത്യ

  ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം നടപ്പാലത്തിന്റെ അടിയിൽ കുടുങ്ങിയ നിലയിൽ. ദില്ലി വിമാനത്താവളത്തിന് പുറത്ത് ദില്ലി – ഗുരുഗ്രാം ഹൈവേയിലെ നടപ്പാലത്തിന്റെ അടിയിലാണ് വിമാനം കുടുങ്ങിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. പാലത്തിനടിയിൽ വിമാനം കുടുങ്ങിക്കിടക്കുന്നതും സമീപത്തെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതും വീഡിയോയിൽ കാണാം. വിമാനത്തിന്റെ മുൻഭാഗം മുതൽ പാതിയോളം ഭാഗം പാലം കടന്നുപോയിട്ടുള്ളതായാണ് ദൃശ്യത്തിൽ വ്യക്തമാകുന്നത്. വിമാനം മോഷ്ടിക്കപ്പെട്ടതാണോയെന്ന് സംശയം ഉയർന്നപ്പോഴാണ് എയർ ഇന്ത്യയുടെ വിശദീകരണവുമായി രംഗത്തെത്തിയത്. എയർ ഇന്ത്യ വിറ്റൊഴിച്ച പഴയൊരു വിമാനമാണ്…

Read More

ബെംഗളൂരു – കന്യാകുമാരി എക്‌സ്പ്രസില്‍ തീപിടിത്തം; വന്‍ അപകടം ഒഴിവായി

ബെംഗളൂരു – കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിന്റെ ബോഗിയില്‍ തീപിടിത്തം. നേമം സ്റ്റേഷനില്‍ വെച്ചാണ് അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടത്. എസ്-വണ്‍ കോച്ചിന്റെ ബ്രേക്ക് ജാമായതാണ് തീപിടത്തമുണ്ടാകാന്‍ കാരണം. ബോഗിക്ക് അടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ട്രെയിനിലെ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നേമം സ്റ്റേഷനില്‍വെച്ച് ഫയര്‍ഫോഴ്‌സും റെയില്‍വേ അധികൃതരും ചേര്‍ന്നാണ് തീ അണച്ചത്. ബോഗിക്കുള്ളിലേക്ക് തീ പടരുന്നതിന് മുമ്പ് അണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തകരാര്‍ പരിഹരിച്ചതിന് ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

Read More

മമത ബാനർജിക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയം; തേൽവി സമ്മതിച്ച് ബിജെപി

  കൊൽക്കത്ത: ഭവാനിപൂർ മണ്ഡലത്തിൽ മമത ബാനർജിക്ക് ഉജ്ജ്വല ജയം. 58,389 വോട്ടുകൾക്കാണ് മമത ബിജെപി സ്ഥാനാർത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ തോല്പിച്ചത്. ഭവാനിപ്പൂർ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. തൃണമൂൽ കോൺഗ്രസിനെയും മമതയെയും സംബന്ധിച്ച് മുഖ്യമന്ത്രി പദത്തിൽ തുടരാൻ ഈ വിജയം ഏറെ അത്യാവശ്യമായിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം 80 വാർഡുകളിൽ സംസ്ഥാന, ദേശീയ നേതാക്കളെ ചുമതല ഏല്പിച്ച് കൃത്യമായ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാണ് നടത്തിയത്. എങ്കിലും ഇത്ര വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് അവർക്ക് തിരിച്ചടിയാവും. മേയിൽ നടന്ന നിയമസഭാ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് കൊവിഡ്; 25,930 പേർക്ക് രോഗമുക്തി

  ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,842 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 244 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,48,817 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 25,930 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തിനേക്കാള്‍ ആറ് ശതമാനം കുറവാണ് പ്രതിദിന രോഗബാധിതരില്‍ ഉണ്ടായത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2.70 ലക്ഷമായി. 199 ദിവസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്….

Read More

ജയം ഉറപ്പിച്ച് മമത; ഭവാനിപ്പൂരിൽ 34000 ലീഡ്: സിപിഎമ്മിന് 1500

  കൊൽക്കത്ത: ഭവാനിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ചിത്രത്തിലില്ലാതെ സിപിഎം. പന്ത്രണ്ടു മണിയോടെ മമതയുടെ ഭൂരിപക്ഷം മുപ്പത്തിനാലായിരം കടന്നപ്പോൾ സിപിഎം സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും ആയിരത്തി അഞ്ഞൂറ് വോട്ടാണ്. പോൾ ചെയ്ത വോട്ടിൽ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് മൂന്നരപ്പതിറ്റാണ്ട് അധികാരത്തിലിരുന്ന പാർട്ടിക്ക് ലഭിച്ചത്. സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസാണ് മത്സരരംഗത്തുള്ളത്. പതിനൊന്ന് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 45894 വോട്ടാണ് മുഖ്യമന്ത്രിക്ക് കിട്ടിയത്. 34,000 വോട്ടിന്‍റെ ലീഡ്. ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക തിബ്രെവാളിന് 11894 വോട്ടു ലഭിച്ചു. ശ്രീജിബ് ബിശ്വാസിന് 1515…

Read More

മയക്കുമരുന്ന് കേസില്‍ കുടുങ്ങി; ഷാരൂഖ് ഖാന്റെ മകന്‍ എന്‍സിബി കസ്റ്റഡിയില്‍: ചോദ്യം ചെയ്യുന്നു

  മുംബൈ: ക്രൂയിസ് കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ കുടുങ്ങിയത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. കഴിഞ്ഞ ദിവസമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഈ കപ്പലില്‍ പരിശോധന നടത്തിയ കൊക്കെയ്ന്‍ അടക്കം പിടിച്ചെടുത്തത്. ബോളിവുഡിലെ ഒരു സൂപ്പര്‍ താരത്തിന്റെ മകനും ഇക്കൂട്ടത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടുവില്‍ ഇന്ന് രാവിലെയാണ് ഷാരൂഖ് ഖാന്റെ മകനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ആര്യനെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ആര്യന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയെന്നും, അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈ…

Read More

ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; മമതാ ബാനര്‍ജിക്ക് നിര്‍ണായകം

  കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഏറെ നിര്‍ണായകമായ ഭവാനിപൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് വരും. ബിജെപിയുടെ പ്രിയങ്ക തീബ്രെവാള്‍ ആണ് ഇവിടെ മമതാ ബാനര്‍ജിയുടെ പ്രധാന എതിരാളി. രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. 10 മണിയോടെ തന്നെ ആദ്യഫലസൂചനകള്‍ പുറത്തുവരുമെന്നാണ് ഇപ്പോഴത്തെ വിവരം. മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമതക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂര്‍ വിട്ടാണ് നന്ദിഗ്രാമില്‍ മമത അഭിമാന പോരാട്ടത്തിനിറങ്ങിയിരുന്നത്….

Read More

ബംഗളൂരുവില്‍ മൂന്നര കോടിയുടെ ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

ബംഗളൂരുവില്‍ 3.2 കോടി വിലമതിക്കുന്ന 640 ഗ്രാം ക്രിസ്റ്റല്‍ മെത്ത് എംഡിഎംഎയുമായി ഒരാള്‍ പിടിയിലായി. ബംഗളൂരു റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രശാന്തി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വനിതാ ആര്‍പിഎഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംശയാസ്പദമായ പെരുമാറ്റമായിരുന്നു പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും നിരോധിത ലഹരിപദാര്‍ത്ഥങ്ങള്‍ കൈവശം വച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.വനിതാ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അരലക്ഷം രൂപയുടെ മദ്യം…

Read More

അതിർത്തിയിൽ സ്ഥിതി ശാന്തം; ചൈനയുടെ ഭീഷണി നേരിടാൻ സൈന്യം സുസജ്ജമെന്ന്​ സൈനികമേധാവി

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ശാന്തമെന്ന്​ സൈനിക മേധാവി എം.എം നരവാനെ. കിഴക്കൻ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന്​ ശേഷമാണ്​ സൈനിക മേധാവിയുടെ പ്രസ്​താവന. ഏത്​ ഭീഷണി നേരിടാനും സൈന്യം തയാറാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ചൈന അതിർത്തിയിൽ അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയും കൂടുതൽ​ സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്നുണ്ട്​. ഇത്​ ഇന്ത്യ നിരീക്ഷിച്ച്​ വരികയാണ്​. ചൈനയുടെ നടപടികൾക്ക്​ മറുപടി നൽകാൻ ഇന്ത്യ തയാറാണ്​. ഏത്​ സാഹചര്യം നേരിടാനും രാജ്യത്തിന്​ കരുത്തുണ്ടെന്ന്​ അദ്ദേഹം വ്യക്​തമാക്കി. തീവ്രവാദത്തെ പിന്തുണക്കരുതെന്ന്​ പാകിസ്​താനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു….

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പേർക്ക് കോവിഡ്; കൂടുതൽ കേസുകളും കേരളത്തിൽ

  ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 234 പേർ മരിച്ചു. 24  മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്‌തി നേടിയത്. 1.70  ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 2.73 ലക്ഷം പേരാണ് ചികിൽസയിൽ കഴിയുന്നത്. രോഗമുക്‌തി നിരക്ക് 97.86 ശതമാനം ആയി. ഇതോടെ ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.8 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായത്. അതേസമയം ചികിൽസയിൽ ഉള്ളവരുടെ…

Read More