ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്; മമതാ ബാനര്‍ജിക്ക് നിര്‍ണായകം

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഏറെ നിര്‍ണായകമായ ഭവാനിപൂര്‍ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് വരും. ബിജെപിയുടെ പ്രിയങ്ക തീബ്രെവാള്‍ ആണ് ഇവിടെ മമതാ ബാനര്‍ജിയുടെ പ്രധാന എതിരാളി. രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. 10 മണിയോടെ തന്നെ ആദ്യഫലസൂചനകള്‍ പുറത്തുവരുമെന്നാണ് ഇപ്പോഴത്തെ വിവരം.

മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മത്സരിച്ച മമതക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു. സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂര്‍ വിട്ടാണ് നന്ദിഗ്രാമില്‍ മമത അഭിമാന പോരാട്ടത്തിനിറങ്ങിയിരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂല്‍ കൃഷിമന്ത്രി ശോഭന്‍ദേബ് ചതോപാധ്യയെ രാജിവെപ്പിച്ചാണ് ഭവാനിപൂരില്‍ മത്സരിച്ചത്.