ലഖിംപൂർ ഖേരിയിൽ കർഷകരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പങ്ക് കൂടുതൽ വെളിപ്പെടുന്നു. ഇതോടെ അജയ് മിശ്രക്ക് നടപടിക്ക് സാധ്യത തെളിയുകയാണ്. അജയ് മിശ്രയോട് എത്രയും വേഗം ഡൽഹിയിൽ എത്താൻ ബിജെപി നേതൃത്വം നിർദേശം നൽകിയതായാണ് റിപ്പോർട്ട്
ലഖിംപൂർ കൂട്ടക്കൊലയിൽ ആശിഷിനുള്ള പങ്ക് വ്യക്തമാക്കുന്നതാണ് പോലീസിന്റെ എഫ് ഐ ആർ. കർഷകർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിൽ ആശിഷ് മിശ്രയുമുണ്ടായിരുന്നു. ഇതോടെയാണ് അജയ് മിശ്രയെ ബിജെപി ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
മന്ത്രിയിൽ നിന്ന് ബിജെപി നേതൃത്വം വിശദീകരണം തേടും. യുപിയിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെ കർഷകരെ കേന്ദ്രമന്ത്രിയുടെ മകൻ നേരിട്ട് കൊലപ്പെടുത്തിയ രീതി പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന ഭീതിയാണ് ബിജെപിക്കുള്ളത്.