ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

 

ആഡംബര കപ്പലിലെ ലഹരിമരുന്ന് പാർട്ടിക്കിടെ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം ആര്യനെ നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കില്ല. അഭിഭാഷകർ ആര്യന്റെ ജാമ്യാപേക്ഷ ഫയൽ ചെയ്യും

ലഹരിവസ്തുക്കളുടെ വാങ്ങൽ, വിൽപ്പന, ഉപയോഗം അടക്കമുള്ള കുറ്റങ്ങളാണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് പാർട്ടി നടത്തിയത്. ഇവരിൽ നിന്ന് കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.