ഉത്തർപ്രദേശിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാനായി ലഖിംപൂർ ഖേരിയിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിലായതായി സൂചന. ഇന്നലെ രാത്രി ലക്‌നൗവിൽ വെച്ച് പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു. ലഖിംപൂർഖേരിയിലേക്ക് നടന്നുപോകാനായിരുന്നു പ്രിയങ്കയുടെ പിന്നീടുള്ള തീരുമാനം
പ്രിയങ്ക ലഖിംപൂർഖേരിയിൽ എത്തിയതായി എഐസിസി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പ്രിയങ്ക അറസ്റ്റിലായെന്ന് പിന്നാലെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് ബി വി ട്വീറ്റ് ചെയ്തു. സംസ്ഥാന കോൺഗ്രസ് ഘടകവും പ്രിയങ്കയുടെ അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിയങ്കയെ സീതാപൂർ സ്റ്റേഷനിലേക്ക് മാറ്റിയെന്നാണ് വിവരം.