28ന് കോൺഗ്രസിൽ ചേരും, ഒപ്പം കനയ്യകുമാറുമുണ്ടാകും; സ്ഥിരീകരിച്ച് ജിഗ്നേഷ് മേവാനി

 

കോൺഗ്രസിൽ ചേരുമെന്ന വാർത്ത സ്ഥിരീകരിച്ച് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി. സെപ്റ്റംബർ 28ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ വെച്ച് കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് ജിഗ്നേഷ് അറിയിച്ചു. തനിക്കൊപ്പം സിപിഐ നേതാവ് കനയ്യകുമാറും എത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു

ഭഗത് സിംഗ് ദിനത്തിൽ കോൺഗ്രസിൽ ചേരാനാണ് ഇരുവരുടെയും തീരുമാനം. കനയ്യ സിപിഐയിൽ തന്നെ തുടരുമെന്നും കോൺഗ്രസിൽ ചേരില്ലെന്നുമായിരുന്നു സിപിഐ ജനറൽ സെക്രട്ടറി ഡി രാജ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ സിപിഐയുടെ അനുനയ ശ്രമങ്ങൾ കനയ്യ തള്ളിയെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ദേശീയതലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുനേതാക്കളെയും പാർട്ടിയിലേക്ക് എത്തിക്കുന്നത്. കനയ്യകുമാറിന് ബീഹാർ കോൺഗ്രസിന്റെ ചുമതല നൽകിയേക്കും.