കോഴിക്കോട് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് തമിഴ്‌നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. കാർത്തിക്(22)ആണ് മരിച്ചത്. അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കെട്ടിടത്തിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന സ്ലാബാണ് തകർന്നത്. ക്രെയിനിലെത്തിച്ച സ്ലാബ് സ്ഥലത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അപകടം. പോലീസും ഫയർഫോഴ്‌സും അടക്കമുള്ളവരെത്തി സ്ലാബ് മുറിച്ച് ആളെ പുറത്തെടുക്കുകയായിരുന്നു. ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, സലീം എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.