10 മാസം പിന്നിട്ട്​ കർഷകസമരം; നാളെ ഭാരത്​ ബന്ദ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ കർ​ഷക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ ഉ​പ​രോ​ധ​സ​മ​രം 10 മാ​സം പി​ന്നി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 26ന​്​ ​ഓ​ൾ ഇ​ന്ത്യ കി​സാ​ൻ സം​ഘ​ർ​ഷ്​ കോ​ഓ​ഡി​നേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഡ​ൽ​ഹി ച​ലോ മാ​ർ​ച്ചാ​ണ്​ അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞ​തോ​ടെ അ​നി​ശ്ചി​ത കാ​ല ഉ​പ​രോ​ധ​ത്തി​ലേ​ക്ക്​ വ​ഴി​മാ​റി​യ​ത്.

സ​മ​രം 10 മാ​സം പി​ന്നി​ടു​ന്ന​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച ഭാ​ര​ത്​ ബ​ന്ദ്​ ന​ട​ക്കും. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​ വ​രെ​യാ​ണ്​ ബ​ന്ദ്.

വി​വി​ധ ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ, രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ തു​ട​ങ്ങി നൂ​റോ​ളം സം​ഘ​ട​ന​ക​ൾ ബ​ന്ദി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കും. ബി​ഹാ​റി​ൽ ബ​ന്ദി​ന്​ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന്​ ​ ആ​ർ.​ജെ.​ഡി അ​ധ്യ​ക്ഷ​ൻ തേ​ജ​സ്വി യാ​ദ​വ്​ അ​റി​യി​ച്ചു.

പ​ഞ്ചാ​ബ്, ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന, ഹ​രി​യാ​ന, ഒ​ഡി​ഷ, രാ​ജ​സ്ഥാ​ൻ, യു.​പി, അ​സം, മ​ഹാ​രാ​ഷ്​​ട്ര, മ​ധ്യ​പ്ര​ദേ​ശ്​ തു​ട​ങ്ങി നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​മ​ര​ത്തി​ന്​ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പി​ന്തു​ണ ന​ൽ​കും.