കല്ലുവാതുക്കല്‍ മദ്യദുരന്തം: മണിച്ചന്റെ സഹോദരന്മാര്‍ക്ക് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണികണ്ഠൻ (കൊച്ചനി), വിനോദ് കുമാർ എന്നിവരെ അടിയന്തരമായി ജാമ്യത്തിൽ വിടണമെന്ന് സുപ്രീംകോടതി. 48 മണിക്കൂറിനകം ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. മണിച്ചന്റെ രണ്ട് സഹോദരന്മാരുടെ ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കാൻ രണ്ട് ആഴ്ച്ച മുമ്പ് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. റിട്ടയേർഡ് ജസ്റ്റിസ് കെ.കെ. ദിനേശൻ ചെയർമാനായ സംസ്ഥാനതല ജയിൽ ഉപദേശകസമിതി യുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി നിർദേശംനൽകിയിരുന്നത്. എന്നാൽ…