ഗോവ: പ്രമുഖ മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയും കാമുകൻ ശുഭം ഡെഡ്ജ് എന്നിവർ കാർ അപകടത്തിൽ പെട്ട് മുങ്ങിമരിച്ചു. വളരെ ശക്തമായ ഒഴുക്കിലേക്ക് വീണയുടൻ കാർ ലോക്കായതോടെ പുറത്തിറങ്ങാൻ കഴിയാതെ നിമിഷങ്ങൾക്കകം മരണം സംഭവിക്കുകയായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
അമിത വേഗതയിൽ എത്തിയ കാർ ബാഗ-കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഈശ്വരി അഭിനയിച്ച മറാത്തി, ഹിന്ദി സിനിമകളുടെ ചിത്രീകരണത്തിന് ശേഷം സെപ്തംബർ പതിനഞ്ചിനാണ് ഇരുവരും അവധി ആഘോഷിക്കാനായി ഗോവയിലേക്ക് പോയത്.
പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. പാലത്തിലേക്ക് വളരെ ശക്തിയായി കാർ വന്നിടിക്കുകയായിരുന്നു. പുഴയിലേക്ക് തലകുത്തിമറിഞ്ഞ കാറിന്റെ ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവരും ഉള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിക്കെയാണ് അപകടം.