24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ്; 295 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,34,78,419 ആയി. ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്.

295 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരായി ഇതിനോടകം 4,45,133 പേരാണ് മരിച്ചത്. 3,27,15,105 പേർ ഇതുവരെ രോഗമുക്തി നേടി

നിലവിൽ 3,18,181 പേരാണ് ചികിത്സയിൽ കഴിയുന്നത്.