വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവം: കുറ്റപത്രം ഇന്ന് സമർപ്പിക്കും

 

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറ് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അയൽവാസിയായ അർജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്‌സോ അടക്കം ആറ് വകുപ്പുകളാണ്ഇയാൾക്കെതിരെ ചുമത്തിയത്

36 സാക്ഷികളാണ് കേസിലുള്ളത്. 150ലധികം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പര്തിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനുമായാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നത്.