ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചു കൊല്ലുമെന്ന് തെലങ്കാന മന്ത്രി

 

തെലങ്കാനയിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ചു കൊല്ലണമെന്ന് മന്ത്രി. പീഡനക്കേസിലെ പ്രതിയെ തീർച്ചയായും പിടിച്ചിരിക്കും. അറസ്റ്റിന് ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നും തെലങ്കാന മന്ത്രി മല്ല റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു

കുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ കോൺഗ്രസ് നേതാവ് രേവനാഥ് റെഡ്ഡിയും പ്രതിയെ വെടിവെച്ചു കൊല്ലണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന

സെപ്റ്റംബർ 9നാണ് സൈദാബാദിൽ ആറ് വയസ്സുകാരിയെ 27കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.