Headlines

ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ല; റിപ്പോര്‍ട്ട് നല്‍കി ഡി ജി സി എ

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി) ആണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് ഡി ജി സി എ റിപ്പോര്‍ട്ടിലുള്ളത്.

വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടുത്തെ രണ്ട് ഗാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.