Headlines

നിപ വൈറസ്: കേരളത്തിൽ നിന്നുള്ളവർക്ക് അതിർത്തിയിൽ കർശന പരിശോധനയുമായി തമിഴ്‌നാട്

  കേരളത്തിൽ നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. അതിർത്തിയിൽ നേരത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. നിപയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ ശരീരോഷ്മാവ് കൂടി പരിശോധിക്കാൻ തമിഴ്‌നാട് സർക്കാർ നിർദേശം നൽകി വാളയാർ ചെക്ക് പോസ്റ്റിൽ കോയമ്പത്തൂർ കലക്ടർ ഡോ. ജി എസ് സമീരൻ നേരിട്ടെത്തിയാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്. കേരളത്തിൽ ഇന്നലെ നിപ വൈറസ് ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251…

Read More

24 മണിക്കൂറിനിടെ 38,948 പേർക്ക് കൂടി കൊവിഡ്; 219 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ 26,701 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 219 കൊവിഡ് മരണമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3,30,27,621 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,21,81,995 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 43,903 പേർ 24 മണിക്കൂറിനിടെ മാത്രം രോഗമുക്തി നേടി നിലവിൽ 4,04,874 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം…

Read More

ഐ എൻ എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് ഇ മെയിൽ ഭീഷണി

കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി. ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. കപ്പൽശാല അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു ഐഎൻഎസ് വിക്രാന്തിന് പുറമെ മറ്റ് കപ്പലുകളും തകർക്കുമെന്നും ഭീഷണിയിലുണ്ട്. കൂടാതെ കപ്പൽശാലക്ക് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും സന്ദേശത്തിൽ പറയുന്നു. ഐ ടി ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇ മെയിലിന്റെ ഉറവിടം പരിശോധിക്കുകയാണ് പോലീസ്‌

Read More

ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം യുവതിയും ആറ് വയസ്സുകാരൻ മകനും കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരത്ത് യുവതി ആറ് വയസ്സുള്ള മകനുമൊത്ത് കിണറ്റിൽ ചാടി മരിച്ചു. നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകൻ രജിൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം ഭർത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷമാണ് ബിന്ദു മകനുമൊത്ത് കിണറ്റിൽ ചാടിയത്. ബിന്ദുവിന്റെ രണ്ടാം വിവാഹമാണിത്. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിൽ. പരുക്കേറ്റ രജിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനൊരുങ്ങുന്നു: എല്ലാം ടീം വർക്കാണെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരും. ജഡ്ജിമാരുടെ നിയമനത്തിനുള്ള തീരുമാനങ്ങൾ ഒരു ടീം വർക്കാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ‘സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ എല്ലാ മേഖലയിലും 50 ശതമാനം വനിത പ്രാതിനിധ്യത്തിനായി ആവശ്യങ്ങൾ ഉയരുന്നുണ്ട്. സുപ്രീംകോടതിയിൽ 11 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനേ സാധിച്ചുള്ളു’ – ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. അതിനിടെ…

Read More

ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ മമതക്ക് ജയിച്ചേ മതിയാകൂ

പശ്ചിമ ബംഗാളിലെ ഭവാനിപൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ മമതക്ക് ഇവിടെ ജയം അനിവാര്യമാണ്. സെപ്റ്റംബർ 30നാണ് വോട്ടെടുപ്പ്. ഒക്ടോബർ 3ന് വോട്ടെണ്ണൽ നടക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മത്സരിച്ച മമതാ ബാനർജി എതിരാളിയായ സുവേന്ദു അധികാരിയോട് 1956 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭവാനിപൂരിലെ എംഎൽഎയായ സൊവാൻദേബ് രാജിവെച്ചു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2011, 2016 വർഷങ്ങളിൽ ഭവാനിപൂരിലെ എംഎൽഎ ആയിരുന്നു മമത

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 42,618 പേർക്ക് കൂടി കൊവിഡ്; 330 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,618 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. കേരളത്തിൽ ഇന്നലെ 29,322 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതിനോടകം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,29,45,907 ആയി ഉയർന്നു. 3,21,00,001 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 4,05,681 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 330 പേർ ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 4,39,895 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Read More

ഇളവുകള്‍ വെട്ടിച്ചുരുക്കി മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി സംസ്ഥാനങ്ങള്‍

മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി സംസ്ഥാനങ്ങൾ. നിയന്ത്രണങ്ങൾ കടുപ്പിച്ചു മൂന്നാം തരംഗം വൈകിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് വിവിധ സംസ്ഥാനങ്ങൾ. മൂന്നാം തരംഗ ഭീഷണി മുന്നിൽ കണ്ടാണ് പല സംസ്ഥാനങ്ങളും ഇളവുകൾ വെട്ടിച്ചുരുക്കുന്നത്. രാത്രികാല കർഫ്യൂവും വാരാന്ത്യ ലോക്ഡൌണും ഏർപ്പെടുത്തി മൂന്നാം തരംഗം പരമാവധി വൈകിപ്പിക്കാനാണ് സംസ്ഥാനങ്ങളുടെ ശ്രമം. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ 12 ശതമാനത്തിന്‍റെ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. മൂന്നാം തരംഗ സാധ്യത മുന്നിൽ കണ്ട് സംസ്ഥാനങ്ങളും ഒരുക്കങ്ങൾ ആരംഭിച്ചു….

Read More

ആളില്ലാ വിമാനങ്ങള്‍ വികസിപ്പിക്കുവാന്‍ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും

  ന്യൂഡല്‍ഹി: അമേരിക്കയുമായി ആളില്ല വിമാനങ്ങള്‍ വികസിപ്പിക്കുവാന്‍ കരാര്‍ ഒപ്പിട്ട് ഇന്ത്യ. ഇന്ത്യന്‍ പ്രതിരോധ വകുപ്പിന്റെയും അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെയും മേല്‍നോട്ടത്തിലുള്ള ഡിഫന്‍സ് ടെക്‌നോളജി ആന്റ് ട്രെഡ് ഇനിഷേറ്റീവിലെ എയര്‍ സിസ്റ്റം വര്‍ക്കിംഗ് ഗ്രൂപ്പിലാണ് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവച്ചത്. പുതിയ കാരാര്‍ പ്രകാരം എയര്‍ ലോഞ്ച്ഡ് അണ്‍മാന്‍ഡ് എരിയല്‍ വെഹിക്കില്‍ അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ വികസിപ്പിക്കാനും പരീക്ഷിക്കാനും സാധിക്കും. മുന്‍പ് 2006ലാണ് ഈ കരാറിന്റെ പ്രഥമിക ധാരണയുണ്ടാക്കിയത്. ഇത് പിന്നീട് 2015 ല്‍ പുതുക്കി. ഇപ്പോള്‍…

Read More

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ; കേന്ദ്രത്തിനെ ശാസിച്ച് സുപ്രീംകോടതി

  ന്യൂഡല്‍ഹി: കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 11നുള്ളില്‍ മാര്‍ഗരേഖ ഇറക്കണമെന്ന് കോടതി ഉത്തരവിട്ടു. മാര്‍ഗരേഖ തയ്യാറാക്കുന്ന നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. കൊവിഡ് മരണം കൃത്യമായി രേഖപ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ നല്‍കണം, തിരുത്തലുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30ന് കേന്ദ്രത്തിന് സുപ്രീംകോടതി നല്‍കിയിരുന്നു. ഇതിനായി മാര്‍ഗരേഖ ഇറക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും അത് നടപ്പാക്കാത്തതില്‍ സുപ്രീംകോടതി അതൃപ്തി…

Read More