Headlines

ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം; ചെന്നെത്തുന്നത് ചെങ്കോട്ടയിൽ

  ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി. ചെങ്കോട്ട വരെ എത്തുന്നതാണ് തുരങ്കം. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമായി പ്രയോജനപ്പെടുത്തിയ പാതയാണ് ഇതെന്നാണ് സൂചന. ഡൽഹി സ്പീക്കർ രാംനിവാസ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. 1993 മുതൽ ഈ തുരങ്കത്തെ കുറിച്ച് കേട്ടിരുന്നതായും എന്നാൽ ഇപ്പോഴാണ് തുരങ്ക മുഖം കണ്ടെത്തിയതെന്നും ഗോയൽ പറഞ്ഞു. 1912 മുതലാണ് ബ്രിട്ടീഷുകാർ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയായി ഈ മന്ദിരം ഉപയോഗിച്ചു തുടങ്ങിയത്. 1926ൽ മന്ദിരം കോടതിയാക്കി മാറ്റിയെന്നും ഗോയൽ പറഞ്ഞു…

Read More

യൂട്യൂബ് ചാനൽ തുടങ്ങി ആർക്കും എന്തും വിളിച്ചുപറയാമെന്നായി; തടയാൻ എന്ത് സംവിധാനമുണ്ടെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ആർക്ക് വേണമെങ്കിലും എന്തും വിളിച്ചു പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങൾ മാറിയെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സമൂഹമാധ്യമ കമ്പനികൾക്കില്ലെന്നും കോടതി പറഞ്ഞു. നിസാമുദ്ദീനിൽ കഴിഞ്ഞ വർഷം നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോർട്ടുകൾക്കെതിരെ മുസ്ലിം സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം ആർക്ക് വേണമെങ്കിലും യുട്യൂബ് ചാനലുകൾ തുടങ്ങാം. അതിലൂടെ എന്തും വിളിച്ചുപറയാം. വർഗീയത പടർത്താൻ വരെ ശ്രമിക്കുന്നു. ആരെയും അപകീർത്തിപ്പെടുത്താം. ഒരു നിയന്ത്രണവും…

Read More

24 മണിക്കൂറിനിടെ 47,092 പേർക്ക് കൂടി കൊവിഡ്; 509 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,092 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ 32,803 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസത്തിനിടെ 509 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിനോടകം 3,28,57,937 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,20,28,825 പേർ രോഗമുക്തി നേടി. നിലവിൽ 3,89,583 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത് 4,39,529 പേരാണ് അതേസമയം രാജ്യത്തെ വാക്‌സിനേഷൻ നിരക്കും ഉയരുന്നുണ്ട്….

Read More

ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസ്; കോട്ടയം സ്വദേശി അറസ്റ്റിൽ

  ഡൽഹിയിൽ മലയാളി നഴ്‌സിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം സ്വദേശി ഗ്രീനു ജോർജാണ് അറസ്റ്റിലായത്. ഇയാളും ഡൽഹിയിൽ നഴ്‌സായി ജോലി ചെയ്യുകായണ് ഡൽഹി അമർ കോളനി പോലീസാണ് ഗ്രീനുവിനെ അറസ്റ്റ് ചെയ്തത്. 2014 മുതൽ ഗ്രീനു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

Read More

ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു; ഹൃദയാഘാതമെന്ന് സൂചന

ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന മോഡലിംഗിലൂടെയാണ് സിദ്ധാർഥ് ശുക്ല കരിയർ ആരംഭിച്ചത്. നിരവധി ടെലിവിഷൻ ഷോകളിൽ മത്സരാർഥിയും അവതാരകനായുമെത്തി. ബിസിനസ് ഇൻ റിതു ബസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വെബ് സിരീസുകളിലും സജീവ സാന്നിധ്യമായിരുന്നു.

Read More

വാക്‌സിന്‍ ലഭിക്കാനായി ഇനി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാം

  ന്യൂഡല്‍ഹി: ഇനി കോവിഡ് വാക്‌സിന്‍ ലഭിക്കാനായി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യാം. കൊവിന്‍ ആപ്പ്, പോര്‍ട്ടല്‍ എന്നിവ കൂടാതെ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാന്‍ ‘കോവിഡ് വാക്‌സിന്‍ നിയര്‍മി’ എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് അനായാസം സ്ലോട്ടുകള്‍ എടുക്കാനുള്ള സംവിധാനം ഒരുങ്ങുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. മലയാളം, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സേവനം ലഭ്യമാകും. വാക്‌സിന്‍ ലഭ്യത, സെന്ററുകള്‍ തുടങ്ങിയവയും അറിയാനാകും. ചെയ്യേണ്ടത് ഇപ്രകാരമാണ്. ഗൂഗിളില്‍ ‘കോവിഡ്…

Read More

കോവിഡ് ഡെൽറ്റ ഉപവകഭേദം: കേരളത്തിൽ എ.വൈ.1 കൂടിവരുന്നു

  ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി റിപ്പോർട്ട്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയിരിക്കുന്നത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. അതേസമയം, എ.വൈ. 1 ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ അപകടകാരിയാണോ എന്ന് വ്യക്തമായിട്ടില്ല. ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ സാന്നിധ്യമുണ്ട്. പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് എ.വൈ. 1…

Read More

നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ബിന്ദുവിന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  മലയാളിയായ ഐഎസ് തീവ്രവാദി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്.  കേസിൽ കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കും.

Read More

കാശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു

  കാശ്മീർ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു. 92 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാശ്മീരിലെ ജമാഅത്ത് ഇസ്ലാമിയിൽ അംഗമായിരുന്ന ഗീലാനി പിന്നീട് തെഹ് രീക് ഇ ഹുറിയത് എന്ന സംഘടനയുണ്ടാക്കുകയായിരുന്നു. 1972,1977, 1987 വർഷങ്ങളിൽ സോപോറിൽ നിന്നുള്ള എംഎൽഎ ആയിരുന്നു.

Read More

കൊവിഡ് പ്രതിരോധം; കേരളത്തിന്റെ വീഴ്ച, അയല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്നു: തന്ത്രപരമായ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളം സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുമ്പോഴും സംസ്ഥാനം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കേരളത്തില്‍ കൊവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ്…

Read More