Headlines

മയക്കുമരുന്ന് കേസ്: റാണാ ദഗുബാട്ടിക്കും രാകുൽ പ്രീത് സിംഗിനും എൻ സി ബി നോട്ടീസ്

മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് റാണ ദഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നീ താരങ്ങൾക്ക് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. സെപ്റ്റംബർ അഞ്ചിന് ഹാജരാകാനാണ് നിർദേശം. അടുത്തിടെ തെലങ്കാനയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്യാനിരുന്നതാണെന്ന് സൂചനകൾ ലഭിച്ചിരുന്നു നേരത്തെ കള്ളപ്പണ കേസിലും മൂന്ന് താരങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസിൽ സെപ്റ്റംബർ എട്ടിനാണ് താരങ്ങൾ ഹാജരാകേണ്ടത്. ഇവരെ കൂടാതെ ചാർമി കൗർ, മുമൈദ്…

Read More

ബംഗളൂരുവിൽ കാർ പോസ്റ്റിലിടിച്ച് എംഎൽഎയുടെ മകനടക്കം ഏഴ് പേർ മരിച്ചു

ബംഗളൂരുവിൽ കാർ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ഡിഎംകെ എംഎൽഎ വൈ പ്രകാശിന്റെ മകൻ കരുണ സാഗർ അടക്കം ഏഴ് പേർ മരിച്ചു. ഇവരുടെ ഔഡി കാറാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്. കരുണ സാഗർ, ഭാര്യ ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയും പോസ്റ്റിലിടിച്ച് തകരുമായിരുന്നു. ആരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വാഹനത്തിലുണ്ടായിരുന്ന ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Read More

കേരളത്തിൽ നിന്നെത്തുന്നവരെ കർണാടകയിലെ റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധനക്ക് വിധേയമാക്കുന്നു

    കേരളത്തിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്‌റ്റേഷനുകളിൽ പരിശോധനക്ക് വിധേയമാക്കി കർണാടക. നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ആർടിപിസിആർ ഫലം കയ്യിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. പരിശോധനാ ഫലം ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമേ ക്വാറന്റൈൻ അവസാനിപ്പിക്കൂ. പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്. വന്നിറങ്ങുന്ന ആളുകളിൽ നിന്ന് ആധാർ നമ്പർ അടക്കമുള്ള വിവരങ്ങൾ…

Read More

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ കര്‍ശനം

  ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി സ്റ്റാലിൻ സർക്കാർ. സെപ്റ്റംബര്‍ 15 വരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളില്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. അതേസമയം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലും കോളജുകളിലും സെപ്റ്റംബര്‍ ഒന്ന് മുതല്‍ പഠനം ആരംഭിയ്ക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. കോളജുകളില്‍ ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് തുടങ്ങാനിരിക്കെ കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ…

Read More

ചില സംസ്ഥാനങ്ങളില്‍ മൂന്നാംതരംഗം തുടങ്ങിയെന്ന് സൂചന, കൊവിഡ് കേസുകള്‍ കൂടുന്നു: ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. കൊവിഡ് രോഗികളുടെ എണ്ണം ചില സംസ്ഥാനങ്ങളില്‍ കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയാണെന്ന് ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ഡെ വ്യക്തമാക്കി. ഉത്സവ കാലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്താല്‍ സൂപ്പര്‍ സ്പ്രെഡ് ഉണ്ടാവുമെന്നും പാണ്ഡെ പറഞ്ഞു. രണ്ടാം തരംഗം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങള്‍ പ്രതിരോധ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കേരളത്തിലും മിസോറാമിലുമാണ് കൊവിഡ്…

Read More

കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും ഇനി കർണാടകയിൽ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ

കേരളത്തിൽ നിന്നെത്തുന്ന എല്ലാവർക്കും ഇനി കർണാടകയിൽ ഏഴ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല. ഏഴ് ദിവസവും സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം നടത്തുന്ന കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാൽ മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കൂ കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും നിയന്ത്രണങ്ങൾ തുടരും. ടിപിആർ രണ്ട് ശതമാനത്തിൽ താഴെയുള്ള ജില്ലകളിലെ ആറ്…

Read More

സംഘടനാകാര്യങ്ങളില്‍ പരിഗണിക്കുക സുധാകരന്റേയും സതീശന്റേയും നിലപാട്; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി

  ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി. സംഘടനാകാര്യങ്ങളില്‍ പരിഗണിക്കുക കെപിസിസി അധ്യക്ഷന്‍ ഡിസിസി അധ്യക്ഷന്‍ കെ സുധാകരന്റേയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേയും നിലപാടാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡി സി സി പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ കലഹം രൂക്ഷമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി രാഹുല്‍ ഗാന്ധി…

Read More

24 മണിക്കൂറിനിടെ 42,909 പേർക്ക് കൂടി കൊവിഡ്; 380 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. കേരളത്തിൽ ഇന്നലെ 29,836 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 380 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. രാജ്യത്ത് ഇതിനോടകം 3.26 കോടി പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,19,23,405 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നലെ മാത്രം 34,763 പേർ രോഗമുക്തരായി ഇതിനോടകം 4,38,210 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,76,324 പേരാണ് വിവിധ…

Read More

മൈസൂർ കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ്

  മൈസൂർ കൂട്ടബലാത്സംഗ കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ്. ഇവർക്കായി തമിഴ്‌നാട്ടിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പതിനേഴുകാരനടക്കം അഞ്ച് പേരെയാണ് കേസിൽ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. അഞ്ച് പേരും തിരുപ്പൂർ സ്വദേശികളാണ്. ഇവർ സ്ഥിരം കുറ്റവാളികളാണ്. തമിഴ്‌നാട്ടിലും കർണാടകയിലും ഇവർക്കെതിരെ വാഹനമോഷണ കേസുകളുണ്ട്. തമിഴ്‌നാട് സ്വദേശികളായ രണ്ട് ലോറി ഡ്രൈവർമാരാണ് ഇനി പിടിയിലാകാനുള്ളത്. അതേസമയം പീഡനത്തിന് ഇരയായ പെൺകുട്ടിയെ മാതാപിതാക്കൾ ഹെലികോപ്റ്ററിൽ മുംബൈയിലേക്ക് കൊണ്ടുപോയി. കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് കുടുംബം അറിയിച്ചതോടെ സ്വമേധയാ…

Read More

വാക്‌സിൻ നിർമ്മാണത്തിനായി അന്താരാഷ്ട്ര പങ്കാളിത്തം തേടി ഭാരത് ബയോടെക്

  ന്യുഡൽഹി: കോവിഡ് വൈറസിനെതിരെ തങ്ങൾ വികസിപ്പിച്ച വാക്സിൻ നിർമിക്കാൻ അന്താരാഷ്ട്ര തലത്തിൽ പങ്കാളികളെ തേടി ഭാരത് ബയോടെക്. ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. രാജ്യത്തിനകത്തും പുറത്തും കൊവാക്‌സിൻ വേണ്ടവർക്ക് അത് കൃത്യമായി ലഭ്യമാക്കുവാൻ സാധിക്കുന്ന വിധത്തിലുളള നിർമ്മാണ പങ്കാളികളെയാണ് കമ്പനി ഇപ്പോൾ തേടുന്നതെന്നാണ് വിവരം. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനാണ് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ. എന്നാൽ, ഭാരത് ബയോടെക്കിന് തങ്ങളുടെ വിതരണരംഗം ശക്തിപ്പെടുത്താൻ സാധിച്ചില്ലെന്ന തരത്തിലുള്ള ആരോപണം ഉയരുന്നുണ്ട്. കേന്ദ്രസർക്കാർ…

Read More