കൊവിഡ് ബാധിച്ചതിന് ശേഷം കൊവാക്‌സിന്റെ ഒറ്റ ഡോസ് എടുത്താലും രണ്ട് ഡോസിന് തുല്യമെന്ന് ഐസിഎംആർ പഠനം

  കൊവിഡ് ബാധിതരായ ശേഷം കൊവാക്‌സിന്റെ ഒരു ഡോസ് എടുത്തവർക്ക് രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ രോഗപ്രതിരോധ ശേഷിയെന്ന് ഐസിഎംആറിന്റെ പഠനം. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ തുടങ്ങിയവരിലാണ് പരീക്ഷണം നടത്തിയത്. കൊവിഡ് നേരത്തെ ബാധിച്ച ശേഷം കൊവാക്‌സിന്റെ ഒരു ഡോസ് എടുത്തവർക്ക് കൊവിഡ് ഇതുവരെ ബാധിക്കാതെ രണ്ട് ഡോസ് കൊവാക്‌സിൻ എടുത്തവർക്ക് ലഭിക്കുന്ന അതേ പ്രതിരോധ ശേഷി ലഭിക്കുമെന്നാണ് ഐസിഎംആർ പറയുന്നത്. ആന്റിബോഡിയുടെ അളവ് മൂന്ന് ഘട്ടങ്ങളിലാണ് പരിശോധിക്കപ്പെട്ടത്. വാക്‌സിനെടുത്ത ദിവസം, ആദ്യ ഡോസ് എടുത്തതിന്…

Read More

കര്‍ഷക പ്രക്ഷോഭത്തിനെതിരെ ലാത്തി ചാര്‍ജ്ജ്: കര്‍ഷകര്‍ ദേശീയപാത ഉപരോധിക്കുന്നു

  കര്‍നാല്‍: കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷക പ്രതിഷേധത്തിനെതിരെ പോലീസ് ലാത്തി ചാര്‍ജ്ജ്. ഹരിയാനയിലെ കര്‍നാലില്‍ ആണ് കര്‍ഷകര്‍ക്കെതിരെ പോലീസ് ലാത്തി വീശിയത്. പത്ത് പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ലാത്തി ചാര്‍ജ്ജിനെ തുടര്‍ന്ന് ഇവിടം സംഘര്‍ഷ ഭൂമിയായി. തുടര്‍ന്ന് കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ദേശീയപാതകള്‍ ഉപരോധിക്കുകയാണ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 പേരെ കസ്റ്റഡിയിലെടുത്തെന്നും പരിക്കേറ്റ കര്‍ഷകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് വൃത്തങ്ങള്‍…

Read More

മൈസൂർ കൂട്ടബലാത്സംഗം: അറസ്റ്റിലായ അഞ്ച് പ്രതികളും തിരുപ്പൂർ സ്വദേശികളെന്ന് പോലീസ്

  മൈസൂരിൽ എംബിഎ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. തിരുപ്പൂർ സ്വദേശികളാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇതിലൊരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. കർണാടക ഡിജിപി പ്രവീൺ സൂദാണ് വാർത്താ സമ്മേളനത്തിൽ വിവരം സ്ഥിരീകരിച്ചത്. പ്രതികളെല്ലാം നിർമാണ തൊഴിലാളികളാണ്. തമിഴ്‌നാട്ടിൽ നിന്നും മൈസൂരിൽ ജോലിക്കെത്തിയ ഇവർ സംഭവത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികളിൽ മലയാളികൾ ഉൾപ്പെട്ടതായി നേരത്തെ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എൻജിനീയറിംഗ് വിദ്യാർഥികളാണെന്നും അന്വേഷണം കേരളത്തിലേക്ക്…

Read More

മൈസൂർ കൂട്ടബലാത്സംഗ കേസ് പ്രതികളെ ഹൈദരാബാദ് മോഡലിൽ വെടിവെച്ചു കൊല്ലണമെന്ന് കുമാരസ്വാമി

  മൈസൂർ കൂട്ടബലാത്സംഗ കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവെച്ചു കൊല്ലണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ പ്രതികളെ അനുവദിക്കരുത്. ഹൈദരാബാദ് പോലീസിന്റെ നടപടി കർണാടകയും മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൊടുവിലാണ് നാല് പ്രതികളെ പിടികൂടിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വഴിത്തിരിവുണ്ടായത്. പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ ചാമുണ്ഡി ഹിൽസിൽ ആക്ടിവായിരുന്ന 20 സിമ്മുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിൽ ആറ് സിമ്മുകൾ പെൺകുട്ടി പഠിക്കുന്ന കോളജിലെ വിദ്യാർഥികളുടേത്…

Read More

മൈസൂർ കൂട്ടബലാത്സംഗം: നാല് പേർ പിടയിൽ, കൂട്ടത്തിൽ മലയാളികളുമെന്ന് സൂചന

  മൈസൂർ കൂട്ടബലാത്സംഗ കേസിൽ നാല് പ്രതികൾ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളിൽ മലയാളികളും ഉൾപ്പെട്ടതായാണ് സൂചന. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചിട്ടുമ്ട്. ചൊവ്വാഴ്ച രാത്രിയാണ് എംബിഎ വിദ്യാർഥിനിയെ ചാമുണ്ഡി ഹിൽസിൽ വെച്ച് നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. പ്രതികൾ മൈസൂർ എൻജിനീയറിംഗ് കോളജ്…

Read More

കൊവിഷീൽഡ് വാക്സിന്റെ ഇടവേള വെട്ടിക്കുറയ്ക്കില്ല: അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

  ന്യൂഡൽഹി: കോവിഷീൽഡ് വാക്സിന്റെ ഇടവേള കുറയ്ക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. കോവിഷീൽഡിനായുള്ള 84 ദിവസത്തെ ഇടവേള കുറയ്ക്കാൻ നീക്കമില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ആരോഗ്യ വിദഗ്ധരുടെ ശുപാർശയെ രണ്ട് ഡോസ് വാക്സിനുകൾക്കിടയിലുള്ള ഇടവേള മൂന്നാം തവണയും അവലോകനം ചെയ്യുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധനായ എൻ കെ അറോറ പറഞ്ഞു. ഐഎപിഎസ്എം അല്ലെങ്കിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ വിടവ് കുറയ്ക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ്…

Read More

2021 ലെ നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; പരീക്ഷ സെപ്റ്റംബര്‍ 12ന്

  ന്യൂഡല്‍ഹി: 2021 ലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് തന്നെ നടത്തുമെന്ന് എന്‍ടിഎ അധികൃതര്‍ വിനീത് ജോഷി അറിയിച്ചു. ഇന്ത്യാ ടിവിയിലായിരുന്നു പരീക്ഷാ തിയതി സംബന്ധിച്ച് അദ്ദേഹം നിലപാട് അറിയിച്ചത്. കോവിഡ് വ്യാപനവും സിബിഎസ്ഇ പ്ലസ്ടു റിസല്‍ട്ട് വരാന്‍ വൈകിയതിനെ തുടര്‍ന്നും സെപ്റ്റംബര്‍ 12 ലെ നീറ്റ് പരീക്ഷ മാറ്റി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്ത്യാ…

Read More

സെപ്തംബര്‍ 25ന് വീണ്ടും ഭാരത് ബന്ദ് പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്നാംഘട്ട സമരപരിപാടികള്‍ പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 25 ന് ഭാരത് ബന്ദ് നടത്തുമെന്ന് ഇവർ അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കമ്മറ്റികള്‍ എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കുമെന്നും കര്‍ഷക സംഘടനകളുടെ ദേശീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന മിഷന്‍ യു.പിയുടെ ഭാഗമായി സെപ്‌തംബര്‍ അഞ്ചിന് മുസഫര്‍നഗറില്‍ മഹാപഞ്ചായത്ത് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Read More

ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരൻമാർക്ക് ആറ് മാസത്തേക്ക് വിസ നൽകുമെന്ന് കേന്ദ്രസർക്കാർ

  ഇന്ത്യയിലെത്തുന്ന അഫ്ഗാൻ പൗരൻമാർക്ക് ആറ് മാസത്തേക്ക് വിസ നൽകുമെന്ന് കേന്ദ്രസർക്കാർ. അഫ്ഗാനികൾ നിലവിൽ ഇന്ത്യയിലേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇതാണ് ആറ് മാസത്തേക്കുള്ള നിലവിലെ ധാരണ. ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കന്നത് നിലവിൽ ഉചിതമല്ലെന്നും അദ്ദേഹം അറിയിച്ചു. അഫ്ഗാനിൽ നിന്ന് ഇന്ത്യ ഇതിനോടകം 552 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിൽ 262 പേർ ഇന്ത്യക്കാരായിരുന്നു.

Read More

മൈസൂർ കൂട്ടബലാത്സംഗം: പ്രതികൾ മലയാളി വിദ്യാർഥികളെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നു

  രാജ്യത്തെ നടുക്കിയ മൈസൂർ കൂട്ടബലാത്സംഗ കേസിൽ പ്രതികൾ മലയാളി വിദ്യാർഥികളെന്ന് സൂചന. അന്വേഷണം മലയാളി വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. ചാമുണ്ഡി ഹിൽസിൽ വെച്ച് എം ബി എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം നടത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാൻ സാധിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് കർണാടകയിൽ അരങ്ങേറുന്നത്. പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ…

Read More