കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു
കൊവിഡ് ലോക്ക് ഡൌണുകളെ തുടര്‍ന്ന് ദീര്‍ഘനാളുകളായി അടച്ചിട്ടിരുന്ന ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ഊട്ടിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ടീ പാർക്ക്, കുന്നൂർ സിംസ് പാർക്ക് തുടങ്ങിയ ഇടങ്ങളാണ് തുറന്നത്. പൂക്കൾ നൽകിയാണ് ബൊട്ടാണിക്കൽ ഗാർഡനിൽ സഞ്ചാരികളെ ഗാർഡൻ അധികൃതർ സ്വീകരിച്ചത്. ഊട്ടിയിലെ വ്യാപാരികൾ പടക്കം പൊട്ടിച്ചാണ് ടൂറിസ്റ്റ് പ്രവേശനത്തെ സ്വാഗതം ചെയ്തത്. കോവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 20 മുതലാണ് വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രങ്ങൾ അടച്ചുപൂട്ടിയത്. ഇവിടങ്ങളില്‍…