Headlines

ദോഹ കരാർ താലിബാൻ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ; ഡൽഹിയിൽ സർവകക്ഷി യോഗം

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യം വിശദീകരിക്കുന്നതിനായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചതായി സർവകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചു ഇന്ത്യ അഫ്ഗാനിലെ ജനതക്കൊപ്പമാണ്. താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗത്തിലാണ്. ഇത് ദോഹ ധാരണക്ക് വിരുദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു ഇന്ന് 20 ഇന്ത്യക്കാരെ താലിബാൻ തടഞ്ഞു. ഇവരെ വിമാനത്താവളത്തിൽ എത്താൻ അനുവദിച്ചില്ല. പത്ത് കിലോമീറ്ററിൽ പതിനഞ്ച് ചെക്ക് പോസ്റ്റുകൾ താലിബാൻ ഉണ്ടാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി യോഗത്തിൽ…

Read More

കൊളീജിയത്തിന്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു; സുപ്രീം കോടതിയിലേക്ക് 9 പുതിയ ജഡ്ജിമാർ

മൂന്ന് വനിതകൾ ഉൾപ്പെടെ 9 പുതിയ ജഡ്ജിമാരെ സുപ്രീം കോടതി സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം നൽകിയ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ കൊളീജിയം ശുപാർശയാണ് കേന്ദ്രം പുർണമായി അംഗീകരിച്ചത്. ശുപാർശ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്ന, കേരള ഹൈക്കോടതിയിലെ സീനിയർ ജഡ്ജിമാരിൽ രണ്ടാമത്തെയാളായ ജസ്റ്റിസ് സി ടി രവികുമാർ എന്നിവരും പട്ടികയിൽ ഉണ്ട്….

Read More

മയക്കുമരുന്ന് കേസ്: റാണ ദഗുബട്ടിയെയും രാകുൽ പ്രീത് സിംഗിനെയും ഇഡി ചോദ്യം ചെയ്യും

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ റാണാ ദഗുബട്ടി, രവി തേജ, രാകുൽ പ്രീത് സിംഗ് അടക്കം 12 പേരെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. രാകുലിനോട് സെപ്തംബർ ആറിനും റാണയോട് എട്ടിനും രവി തേജയോട് ഒൻപതിനും ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. സംവിധായകൻ പുരി ജനന്നാഥിനോട് സെപ്തംബർ 31നും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടു. 2017ലെ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ. 30 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് അന്ന് പിടിച്ചെടുത്തത്. എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണ വെളുപ്പിക്കൽ…

Read More

24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി കൊവിഡ്; 607 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന വർധനവ് നാൽപതിനായിരത്തിന് മുകളിലെത്തുന്നത്. സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. കേരളത്തിൽ ഇന്നലെ 31,445 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 607 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,25,58,530 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,17,88,440 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 34,159 പേർ രോഗമുക്തി നേടിയിരുന്നു നിലവിൽ 3,33,725 പേരാണ് ചികിത്സയിൽ…

Read More

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഒക്ടോബറില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം സംബന്ധിച്ച് അനിശ്ചിതത്വം നീങ്ങുന്നു. ആദ്യം പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണമാണ് ഒക്ടോബറില്‍ നടക്കുക. കൊറോണ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ എന്‍.കെ അറോറയാണ് വിവരം അറിയിച്ചത്. എന്നിരുന്നാലും മുതിര്‍ന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയായതിനുശേഷമേ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയുള്ളൂ എന്ന് ഡോ.എന്‍.കെ അറോറ കൂട്ടിച്ചേര്‍ത്തു. തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സൂചി രഹിത കൊറോണ വാക്സിനാണ് സൈകോവ്-ഡി. സൈഡസ് കാഡിലയുടേതാണ് വാക്സിന്‍. വാക്സിന് അടുത്തിടെയാണ്…

Read More

നിമിഷ ഫാത്തിമയെ തിരികെ തിരികെ എത്തിക്കണമെന്ന ബിന്ദുവിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഐ എസ് തീവ്രവാദി നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അമ്മ ബിന്ദു നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് നേരത്തെ തേടിയിരുന്നു നിമിഷയെയും കുഞ്ഞിനെയും തിരികെ എത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു കോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. ഇന്ത്യ പങ്കാളികളായിട്ടുള്ള അന്താരാഷ്ട്ര ഉടമ്പടികളിലടക്കം പൗരൻമാരുടെ അവകാശ സംരക്ഷണത്തിന് പ്രത്യേക പരിഗണനയുണ്ട്. ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ബിന്ദുവിന്റെ…

Read More

മൈസൂരിൽ കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കുറ്റിക്കാട്ടിൽ തള്ളി

  മൈസൂർ ചാമുണ്ഡി ഹിൽസിൽ കോളജ് വിദ്യാർഥിനിയെ ആറ് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു പെൺകുട്ടി. ബൈക്ക് തടഞ്ഞുനിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തിയാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു. മൈസൂർ സ്വകാര്യ കോളജിലെ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രദേശവാസികളാണ് കുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

പെഗാസസില്‍ അന്വേഷണം ആരംഭിക്കരുതെന്ന് ബംഗാളിനോട് സുപ്രീം കോടതി

  ന്യൂഡല്‍ഹി: ഇസ്‌റായേലി ചാര സോഫ്റ്റവെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ഹരജികളിന്മേല്‍ സമഗ്രമായ ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി. അതുവരെ പശ്ചിമ ബംഗാള്‍ ഉത്തരവിട്ട രണ്ടംഗ കമ്മീഷന്റെ അന്വേഷണം നടത്തരുതെന്ന് സുപ്രീം കോടതിനിര്‍ദ്ദേശിച്ചു. ഗ്ലോബല്‍ വില്ലേജ് ഫൗണ്ടേഷന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് ബംഗാളിന്റെ അന്വേഷണ കമ്മീഷന് എതിരെ ഹര്‍ജി നല്‍കിയത്. പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ മറ്റ് ഹരജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.സുപ്രീം കോടതി വിധി വരുന്നത് വരെ…

Read More

സെപ്റ്റംബർ അഞ്ചിന് മുമ്പ് സ്‌കൂൾ അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സ്‌കൂൾ അധ്യാപകർക്കുള്ള വാക്‌സിനേഷൻ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ മാസം രണ്ട് കോടി ഡോസ് വാക്‌സിൻ അധികമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു നിലവിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രതിമാസ ഡോസിന് പുറമെയാണ് ഇത്. വാക്‌സിനേഷനിൽ അധ്യാപകർക്ക് മുൻഗണന നൽകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സെപ്റ്റംബർ അഞ്ചിനാണ് ദേശീയ അധ്യാപക ദിനം. ഇതിന് മുമ്പായി വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് നിർദേശം.

Read More

സുപ്രിംകോടതിക്ക് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

സുപ്രിംകോടതിക്ക് മുന്നിൽ സുഹൃത്തിനൊപ്പം സ്വയം തീ കൊളുത്തിയ യുവതി മരിച്ചു. ഡൽഹി ആർ എംഎൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ആത്മഹത്യ ശ്രമത്തിൽ യുവതിക്കു 85% പൊള്ളലേറ്റിരുന്നു. ഓഗസ്റ്റ് 16നാണ് യുവതി സുഹൃത്തിനൊപ്പം സുപ്രിംകോടതി ഡി ഗേറ്റ് ന് മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീകോളുത്തിയത്. സുഹൃത്ത് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയാണ് യുവതി. ഘോസി എംപി അതുൽ റായ് യുവതിയെ ബലാത്സംഗം ചെയ്തുവെന്നും യുപി പൊലീസ് പീഡിപ്പിക്കുന്നുവെന്നും തീകൊളുത്തും മുൻപുള്ള ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ…

Read More