Headlines

24 മണിക്കൂറിനിടെ 25,072 പേർക്ക് കൂടി കൊവിഡ്; 389 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 389 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 389 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു 44,157 പേരാണ് ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയത്. രാജ്യത്ത് ഇതിനോടകം 3,24,49,306 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,34,756…

Read More

കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ പ്രത്യക്ഷപ്പെട്ടു; ബി എസ് എഫ് വെടിയുതിർത്തു

ജമ്മു കാശ്മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. ഡ്രോണിന് നേർക്ക് ബി എസ് എഫ് വെടിയുതിർത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. അതിർത്തി പ്രദേശമായ അർണിയ സെക്ടറിലാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ കണ്ടതിന് പിന്നാലെ ബി എസ് എഫ് ജവാൻമാർ വെടിയുതിർക്കുകയായിരുന്നു. അപ്പോൾ തന്നെ ഡ്രോൺ പാക് അതിർത്തിക്കപ്പുറത്തേക്ക് പറന്നുപോയി. പുലർച്ചെ അഞ്ചരയോടെയാണ് ഡ്രോൺ കണ്ടത്. ജമ്മു വ്യോമസേനാ താവളത്തിൽ ജൂൺ 26നും 27നുമായി ഡ്രോൺ ആക്രമണം നടന്നിരുന്നു. രണ്ട് സൈനികർക്ക് ആക്രമണത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മു വ്യോമസേനാ…

Read More

കർണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും തുറന്നു

കർണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും തുറന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. മധുരം നൽകിയാണ് വിദ്യാർഥികളെ അധ്യാപകർ സ്വീകരിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താവെയുള്ള ജില്ലകളിലാണ് സുരക്ഷാ സന്നാഹങ്ങളോടെ സ്‌കൂൾ ആരംഭിച്ചത്. മാസ്‌കും സാനിറ്റൈസറുകളുമായാണ് കുട്ടികൾ മാസങ്ങൾക്ക് ശേഷം സ്‌കൂളിലെത്തിയത്. ഒരു ബെഞ്ചിൽ പരാമാവധി രണ്ട് കുട്ടികൾക്കാണ് ഇരിപ്പടം. സ്‌കൂളുകളും പരിസരവും നേരത്തെ അണുവിമുക്തമാക്കിയിരുന്നു. എല്ലാ അധ്യാപകർക്കും വാക്‌സിനും നൽകി.

Read More

ഡിസിസി പുനഃസംഘടന: കെ സുധാകരനും വി ഡി സതീശനും ഇന്ന് ഡൽഹിയിലേക്ക്

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എന്നിവർ ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. ഇതിന് മുമ്പായി തിരുവനന്തപുരത്ത് അവസാന വട്ട കൂടിയാലോചനകൾ നടക്കും. ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാ പട്ടികയിൽ ഒറ്റപ്പേരുകളിലേക്ക് ചുരുക്കാനാണ് ശ്രമം. സുധാകരനും സതീശനും തമ്മിൽ അന്തിമ കൂടിയാലോചന നടത്തിയ ശേഷമാകും പട്ടികയിൽ ഒറ്റപേരിലേക്ക് എത്തിക്കു. നിലവിൽ ഓരോ ജില്ലകളിലും മൂന്നോളം പേർ വീതമാണ് സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സാമുദായിക ഐക്യത്തോടൊപ്പം സംഘടനാ മികവും…

Read More

ചലച്ചിത്ര നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രദീപ്​ ഗുഹ അന്തരിച്ചു

മുംബൈ: ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പ്രദീപ്​ ഗുഹ (69) അന്തരിച്ചു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ്​ അംബാനി ആശപത്രിയില വെച്ചായിരുന്നു അര്‍ബുദ ബാധിതനായിരുന്ന ഗുഹയുടെ അന്ത്യം.​ ഋത്വിക്​ റോഷന്‍, കരിഷ്മ കപൂര്‍ എന്നിവര്‍ അഭിനയിച്ച ‘ഫിസ’ 2008ല്‍ പുറത്തിറങ്ങിയ ‘ഫിര്‍ കഭി’ എന്നീ ചിത്രങ്ങളാണ്​ നിര്‍മിച്ചത്​. നാല്​ പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാര്‍ക്കറ്റിങ്​, ബ്രാന്‍ഡിങ്​ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 30 വര്‍ഷക്കാലം ടൈംസ്​ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന അദ്ദേഹം കമ്പനിയുടെ പ്രസിഡന്‍റായി സേവനം അനുഷ്​ടിച്ചു. കമ്പനിയുടെ ബോര്‍ഡ്​ ഓഫ്​ ഡയരക്​ടേഴ്​സിലും അംഗമായിരുന്നു.

Read More

രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഇല്ല

  രാജ്യത്ത് തൽക്കാലം കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ബൂസ്റ്റർ ഡോസ് വേണ്ടെന്നാണ് നീതി ആയോഗ് തീരുമാനം. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരും ഇക്കാര്യം ശുപാർശ ചെയ്തിട്ടില്ലെന്നാണ് വിദഗ്ദ്ധ സമതി അദ്ധ്യക്ഷൻ വി കെ പോൾ പറയുന്നത്. കൊവിഡ് വാക്സിൻ രണ്ടു ഡോസ് എടുത്താലും ഡെൽറ്റ വകഭേദത്തെ ചെറുക്കാനാവില്ലെന്ന് അഭിപ്രായം ഉയർന്നതോടെയാണ് ബൂസ്റ്റർ ഡോസ് നൽകണമെന്ന ആവശ്യം ഉണ്ടായത്. എന്നാൽ, രണ്ടുഡോസ് എടുത്തവരിൽ കൊവിഡ് വരുന്നത് വളരെ കുറവാണെന്നതും വീണ്ടും രോഗം വന്നാൽ…

Read More

24 മണിക്കൂറിനിടെ 30,948 പേർക്ക് കൂടി കൊവിഡ്; 403 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 403 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 38,487 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 3,24,24,234 ആയി ഉയർന്നു രാജ്യത്ത് ഇതിനോടകം 4,34,367 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3,53,398 പേരാണ് ചികിത്സയിൽ കഴിയുന്നത്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയർന്നു ഇതിനോടകം 3,16,36,469…

Read More

കൊൽക്കത്തയിൽ കൊലപാതകം നടത്തി മുങ്ങി; പ്രതികൾ പെരുമ്പാവൂരിൽ പിടിയിൽ

  കൊൽക്കത്തയിൽ നടന്ന കൊലപാതക കേസിലെ പ്രതികൾ പെരുമ്പാവൂരിൽ പിടിയിൽ. ഷഫീഖ് ഉൽ ഇസ്ലാം, ഷിയാത്തോൺ ബീവി എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ മുടിക്കലിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു ഷഫീഷിന്റെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ ശേഷമാണ് ഇവർ രണ്ട് പേരും കൊൽക്കത്തയിൽ നിന്ന് മുങ്ങിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പെരുമ്പാവൂരിലുണ്ടെന്ന് വ്യക്തമായത്.

Read More

രാത്രികാല സന്ദര്‍ശനത്തിന് താജ്മഹല്‍ ഇന്ന് തുറക്കും

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം രാത്രി സന്ദര്‍ശകര്‍ക്കായി വീണ്ടും താജ്മഹല്‍ തുറന്നുകൊടുക്കുന്നു. ഇന്നുമുതല്‍ താജിന്റെ രാത്രികാല ഭംഗി ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. ഒന്നാം കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനേഴിനാണ് താജ്മഹലിലേക്ക് രാത്രി സന്ദര്‍ശകരെ വിലക്കിയത്. ഒരു വര്‍ഷത്തിന് ശേഷമാണ് താജ്മഹലിലേക്ക് വീണ്ടും രാത്രി സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. മൂന്നു സ്ലോട്ടുകളിലായാണ് സന്ദര്‍ശകരെ കടത്തി വിടുക.

Read More

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു; തിങ്കളാഴ്ച മുതല്‍ തീയേറ്ററുകളും

ചെന്നൈ : ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിലവില്‍ സ്‌കൂളുകളും കോളേജുകളും ഒപ്പം തുറക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സെപ്റ്റംബര്‍ 15ന് ശേഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകള്‍ തുറക്കുന്നതും പരിഗണനയിലുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത് എന്നാല്‍ 50% കാണികളെ നിശ്ചയിച്ചുകൊണ്ട് തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ…

Read More