Headlines

മിശ്രവിവാഹങ്ങളെല്ലാം ‘ലവ് ജിഹാദ്’ അല്ല; ഗുജറാത്ത് സര്‍ക്കാരിന്‍റെ വിവാദ നിയമത്തിലെ ആറ് വകുപ്പുകള്‍ കോടതി റദ്ദാക്കി

  ഗുജറാത്ത് സർക്കാറിന്‍റെ ‘ലവ് ജിഹാദ്’ നിയമത്തെ ചോദ്യംചെയ്ത് ഗുജറാത്ത് ഹൈക്കോടതി. മിശ്ര വിവാഹങ്ങളെയെല്ലാം ‘ലവ് ജിഹാദാ’യി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമവുമായി ബന്ധപ്പെട്ട ആറ് വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ തുടങ്ങി ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ ഏപ്രില്‍ മാസത്തിലാണ് മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്തത്. ഇതിനെതിരായ ഹരജിയാണ് ഗുജറാത്ത് ഹൈക്കോടതി പരിഗണിച്ചത്. വ്യക്തികളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നിഷേധിക്കുന്നതാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ…

Read More

ഇന്ത്യയിൽ രണ്ടാം ഡോസിന് ശേഷം 87,000 പേര്‍ക്ക് കോവിഡ്, 46 ശതമാനവും കേരളത്തിൽ നിന്ന്

  രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും അതില്‍ 46 ശതമാനവുംകേരളത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍. ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തതാണ്. കേരളത്തില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ശേഷം 80,000ആളുകള്‍ക്കും രണ്ടു ഡോസും എടുത്ത ശേഷം 40,000 പേര്‍ക്കും രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുന്നതില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. വാക്‌സിനെടുത്ത…

Read More

സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 9 -ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ പുന: രാരംഭിക്കുക. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും പൂര്‍ണ്ണമായി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പ്രതിരോധ കുത്തിവയ്പ്പിന് യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും കുത്തിവയ്പ് എടുക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. 50% ശേഷിയില്‍ മാത്രമേ…

Read More

കാശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. രജൗരി ജില്ലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. രണ്ടാഴ്ച മുമ്പ് രജൗറിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Read More

24 മണിക്കൂറിനിടെ 36,401 പേർക്ക് കൂടി കൊവിഡ്; 530 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 530 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 3,23,22,258 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,33,049 പേർ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 3,64,129 പേരാണ് ചികിത്സയിൽ കഴിയുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 149 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. 39,157 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്.

Read More

അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തി താലിബാന്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്റെ അധികാരം കൈയ്യടക്കിയതിന് പിന്നാലെ ഇന്ത്യയുമായുള്ള കയറ്റുമതിയും ഇറക്കുമതിയും താലിബാന്‍ നിര്‍ത്തിലാക്കിയതായി റിപ്പോര്‍ട്ട്. ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. നിലവില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്’ – അജയ് സഹായ് പറഞ്ഞു. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക്…

Read More

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിൻ സെപ്റ്റംബറോടെ തയ്യാറായേക്കുമെന്ന് റിപ്പോർട്ട്

  രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിൻ സെപ്റ്റംബറോടെ തയ്യാറായേക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ പ്രിയ എബ്രഹാം. നിലവിൽ രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണ്. ഹൈദരാബാദ് കേന്ദ്രമായ ഭാരത് ബയോടെക്കാണ് കൊവാക്‌സിൻ നിർമിക്കുന്നത്. രാജ്യത്ത് മൂന്ന് വാക്‌സിനുകളാണ് നിലവിൽ ഉപയോഗിക്കുന്നത്. കൊവാക്‌സിൻ കൂടാതെ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡും, റഷ്യൻ നിർമിത വാക്‌സിനായ സ്പുട്‌നിക് വിയും. കുട്ടികളിൽ കുത്തിവെപ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്‌സിൻ സൈഡസ്…

Read More

24 മണിക്കൂർ ജയിൽ പുള്ളിയാകണോ; 500 രൂപയ്ക്ക് കാര്യം നടക്കും

ജയിലിലേക്ക് പോകാൻ ആർക്കും താത്പര്യമുണ്ടാകില്ല. കാരണം സ്വാതന്ത്ര്യമില്ലാതെ ഒരു മതിൽക്കെട്ടിനുള്ളിൽ യാതൊരു സൗകര്യങ്ങളുമില്ലാതെയുള്ള ജീവിതം അത്ര സുഖമുള്ള കാര്യമല്ല. പക്ഷേ ഒരു ദിവസത്തേക്ക് ഒക്കെ ജയിൽ ജീവിതം മനസ്സിലാക്കാൻ പോകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകില്ലേ. അത്തരക്കാർക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കർണാടക ബെലഗാവിയിലെ സെൻട്രൽ ജയിൽ അധികൃതർ. 24 മണിക്കൂർ ജയിൽപുള്ളിയുടെ ജീവിതം ആസ്വദിക്കാനും അനുഭവിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. ഹിൻഡാൽഗ സെൻട്രൽ ജയിലിൽ ഒരു ദിവസം കഴിയണമെങ്കിൽ അഞ്ഞൂറ് രൂപ മാത്രം നൽകിയാൽ മതിയാകും. എന്നാൽ ജയിൽ ടൂറിസം…

Read More

നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി

നാഷണൽ ഡിഫൻസ് അക്കാദമിയുടെ പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതി. ഇടക്കാല ഉത്തരവിലൂടെയാണ് വിഷയത്തിൽ കോടതി വ്യക്തത വരുത്തിയത്. ഈ വർഷത്തെ പരീക്ഷ സെപ്റ്റംബർ അഞ്ചിനാണ് നടക്കാനിരിക്കുന്നത്. ഇടക്കാല വിധി വന്നതോടെ കൂടുതൽ സ്ത്രീകൾക്ക് സായുധസേനയുടെ ഭാഗമാകാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് സായുധ സേനയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ അവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്‌നമാണെന്ന് സുപ്രീം കോടതി വിമർശിച്ചു. മാനസികാവസ്ഥ മാറ്റാൻ തയ്യാറാകണമെന്ന് കേന്ദ്രത്തോട് ജസ്റ്റിസുമാരായ സഞ്ജയ് കൗൾ, ഋഷികേശ് റോയ് എന്നിവർ നിർദേശിച്ചു. ഇടക്കാല ഉത്തരവ് കണക്കിലെടുത്ത് ക്രിയാത്മകമായ…

Read More

ഒളിമ്പിക്‌സ് താരങ്ങളോട് കുശലം പറഞ്ഞും, ഉപദേശങ്ങൾ നൽകിയും പ്രധാനമന്ത്രി

  ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത് തിരികെയെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. താരങ്ങളോട് കുശലം പറഞ്ഞും ഉപദേശങ്ങൾ നൽകിയുമായിരുന്നു കൂടിക്കാഴ്ച നടന്നത്. ഒളിമ്പിക്‌സിലെ നല്ല നിമിഷങ്ങളെ പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ഓർത്തെടുത്തു. മറ്റെന്തിനെക്കാളും സ്‌പോർട്‌സിനെയും താരങ്ങളെയും സ്‌നേഹിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്‌പോർട്‌സ് ഒരു രാജ്യത്തെ ഉയർത്തിക്കൊണ്ടുവരും. 2016 മുതൽ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഫലമാണ് ടോക്യോയിൽ കണ്ടത്. മെഡൽ ഇല്ലെങ്കിലും കായിക താരങ്ങൾ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം. ഉന്നത കായിക താരങ്ങൾ കടന്നുപോകുന്ന…

Read More