Headlines

24 മണിക്കൂറിനിടെ 37,169 പേർക്ക് കൂടി കൊവിഡ്; 440 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനത്തിന്റെ വർധനവാണ് പ്രതിദിന കേസുകളിലുണ്ടായത്. 440 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,169 പേർ രോഗമുക്തി നേടി. നിലവിൽ 3,67,415 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനമാണ്. 97.52 ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്് സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 21,613 പേർക്കാണ്…

Read More

ഏഴര വർഷത്തെ മാനസിക പീഡനം: നീതി പീഠത്തിന് നന്ദിയെന്ന് തരൂർ

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴര വർഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂർ. കേസിൽ കുറ്റവിമുക്തനാക്കിയുള്ള വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി പീഠത്തിന് നന്ദിയെന്നും തരൂർ പ്രതികരിച്ചു. ഓൺലൈനിലൂടെ കോടതി നടപടികൾ തരൂർ കണ്ടിരുന്നു തരൂരിനെതിരെ തെളിവില്ലെന്ന് കണ്ടാണ് ഡൽഹി റോസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. 2014 ജനുവരി പതിനേഴിനാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

സുപ്രീം കോടതിയിലേക്ക് ഒമ്പത് ജഡ്ജിമാരെ ശുപാർശ ചെയ്ത് കൊളീജിയം; അഖിൽ ഖുറേഷിയെ തഴഞ്ഞു

സുപ്രീം കോടതിയിലേക്ക് എട്ട് ജഡ്ജിമാരെയും ഒരു അഭിഭാഷകനെയും ശുപാർശ ചെയ്ത് കൊളീജിയം. എട്ട് ജഡ്ജിമാരിൽ മൂന്ന് പേർ വനിതകളാണ്. ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ 2027ൽ ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകും. ഇതാദ്യമായാണ് ഇത്രയുമധികം ജഡ്ജിമാരെ കൊളീജിയം ഒന്നിച്ച് ശുപാർശ ചെയ്യുന്നത് കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊളീജിയം ശുപാർശ ചെയ്ത വനിതാ ജഡ്ജിമാർ….

Read More

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂർ കുറ്റവിമുക്തൻ, പ്രതി പട്ടികയിൽ നിന്നൊഴിവാക്കി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിയെ കുറ്റവിമുക്തനാക്കി. പ്രതി പട്ടികയിൽ നിന്നും തരൂരിനെ കോടതി ഒഴിവാക്കി. ഡൽഹി റോസ് അവന്യു കോടതിയുടെതാണ് വിധി. തരൂരിന്റെ രാഷ്ട്രീയ ജീവിത്തതിൽ വലിയ കളങ്കമുണ്ടാക്കിയ ഒരു കേസായിരുന്നുവിത്. ഇതിലാണ് വലിയൊരു ആശ്വാസമുണ്ടാക്കുന്ന വിധിയുണ്ടായിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റമോ ഗാർഹിക പീഡനമോ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ജഡ്ജി ഗീതാഞ്ജലി ഗോയങ്ക ചൂണ്ടിക്കാട്ടി. 2014ലാണ് സുനന്ദ പുഷ്‌കർ മരിച്ചത്. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും മരണം സ്വാഭാവികമായിരുന്നുവെന്നുമാണ് തരൂർ പറഞ്ഞിരുന്നത്. 2014…

Read More

സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെതിരെ കുറ്റം ചുമത്തണോയെന്നതിൽ കോടതി വിധി ഇന്ന്

  സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ കുറ്റം ചുമത്തണോ എന്നതിൽ കോടതി ഇന്ന് വിധി പറയും. ഡൽഹി റോസ് അവന്യൂ കോടതിയാണ് രാവിലെ 11 മണിക്ക് വിധി പറയുക. ഇതിന് മുമ്പ് വിധി പറയാനായി മൂന്നുതവണ തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റി വെക്കുകയായിരുന്നു. ജൂലൈ 27നാണ് ഒടുവിൽ കേസ് മാറ്റിയത്. ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കും ഗാർഹിക പീഡനത്തിനും കുറ്റം ചുമത്തണമെന്നതാണ് പോലീസിന്റെ ആവശ്യം. എന്നാൽ സുനന്ദയുടെത് അപകട മരണമാണെന്ന് തരൂർ വാദിക്കുന്നു.

Read More

അഫ്ഗാനിസ്താനിലെ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി

  ഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് ഡൽഹിയിലായിരുന്നു ഉന്നതതല യോഗം നടന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിഷയവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചു. അഫ്ഗാനിസ്താനിൽ പാകിസ്താൻ ഇപ്പോൾ കാണിക്കുന്ന താൽപര്യവും യോഗം വിലയിരുത്തി. നയതന്ത്ര നടപടികൾ സ്വീകരിക്കുന്നതിനായി അഫ്ഗാനിസ്താനിലെ…

Read More

റോഹിങ്ക്യൻ അഭയാർഥികളെക്കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുകയാണ്: അഫ്ഗാനിൽ നിന്നുള്ളവരെ സ്വീകരിക്കില്ലെന്ന് ബാംഗ്ലാദേശ്

ധാക്ക: അഫ്ഗാൻ അഭയാര്‍ത്ഥികള്‍ക്ക് താത്കാലികമായി അഭയസ്ഥാനം നല്‍കാമോ എന്ന അമേരിക്കന്‍ ചോദ്യത്തിനോട് പറ്റില്ലെന്ന് തീർത്തു പറഞ്ഞ് ബംഗ്ലാദേശ്. രാജ്യത്ത് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയതോടെ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ ആവശ്യത്തിനോട് ബംഗ്ലാദേശ് മറുപടി പറഞ്ഞത്. യു എസില്‍ നിന്ന് ഇത്തരമൊരു അഭ്യര്‍ത്ഥന ലഭിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുള്‍ മോമെന്‍ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചിലര്‍ക്ക് അഭയം നല്‍കാൻ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. വാഷിംഗ്ടണില്‍ നിന്ന് ധാക്കയിലേക്കുള്ള നയതന്ത്ര ചാനലുകളിലൂടെയാണ് അമേരിക്കയുടെ അഭ്യര്‍ത്ഥന വന്നത്….

Read More

നടനും ടെലിവിഷൻ അവതാകരനുമായ ആനന്ദ കണ്ണൻ അന്തരിച്ചു

നടനും ടെലിവിഷൻ അവതാരകനുമായിരുന്ന ആനന്ദ കണ്ണൻ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദ രോഗത്തിന് ചികിത്സയിൽ തുടരവെയാണ് മരണം. 90കളിൽ സിംഗപ്പൂർ വസന്തം ടിവിയിലൂടെയാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. 2000ന്റെ തുടക്കത്തിൽ ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു സൺ നെറ്റ് വർക്കിൽ ജോലി ചെയ്തതിനൊപ്പം സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തു തുടങ്ങി. അതിശയ ഉലകം, സരോജ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.  

Read More

അതിർത്തിയിൽ രോഗികളെയും സ്ഥിരം യാത്രികരെയും വിദ്യാർഥികളെയും തടയരുതെന്ന് കർണാടകയോട് ഹൈക്കോടതി

സംസ്ഥാന അതിർത്തിയിൽ രോഗികളെ തടയരുതെന്ന് കർണാടകയോട് കേരളാ ഹൈക്കോടതി. മതിയായ രേഖകൾ ഉണ്ടെങ്കിൽ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാർഥികളെയും തടയരുതെന്നും കോടതി നിർദേശിച്ചു. പൊതുതാത്പര്യ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേരളത്തിലെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് കർണാടക അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞിരുന്നത്. എന്നാൽ കൊവിഡ് എസ് ഒ പി പ്രകാരം രോഗികളുടെ വാഹനം തടയാൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വകാര്യ വാഹനങ്ങളിൽ എത്തിയാൽ മതിയായ രേഖകളുണ്ടെങ്കിൽ രോഗികളെ കടത്തിവിടണം. സ്ഥിരം യാത്രക്കാരെയും വിദ്യാർഥികളെയും തടയരുത്….

Read More

പെഗാസസ്: ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന്കേന്ദ്രം

  പെഗാസസ് പോലുള്ള സോഫ്റ്റ് വെയറുകൾ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാൻ നിയമ തടസ്സമില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു. അതേസമയം ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുമ്പാകെ വിശദീകരിക്കാമെന്നും കേന്ദ്രം അറിയിച്ചു രാജ്യസുരക്ഷയിൽ ഇടപെടൽ നടത്തില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞു. ദേശീയസുരക്ഷയെ കുറിച്ചോ പ്രതിരോധ കാര്യങ്ങളെ കുറിച്ചോ ഒന്നും പറയാൻ സർക്കാരിനെ നിർബന്ധിക്കില്ല. എന്നാൽ ദേശീയസുരക്ഷയെ ബാധിക്കാത്ത ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ എന്താണ് തടസ്സമെന്നും കോടതി…

Read More