സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂർ കുറ്റവിമുക്തൻ, പ്രതി പട്ടികയിൽ നിന്നൊഴിവാക്കി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എംപിയെ കുറ്റവിമുക്തനാക്കി. പ്രതി പട്ടികയിൽ നിന്നും തരൂരിനെ കോടതി ഒഴിവാക്കി. ഡൽഹി റോസ് അവന്യു കോടതിയുടെതാണ് വിധി. തരൂരിന്റെ രാഷ്ട്രീയ ജീവിത്തതിൽ വലിയ കളങ്കമുണ്ടാക്കിയ ഒരു കേസായിരുന്നുവിത്. ഇതിലാണ് വലിയൊരു ആശ്വാസമുണ്ടാക്കുന്ന വിധിയുണ്ടായിരിക്കുന്നത്.

ആത്മഹത്യാ പ്രേരണക്കുറ്റമോ ഗാർഹിക പീഡനമോ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ജഡ്ജി ഗീതാഞ്ജലി ഗോയങ്ക ചൂണ്ടിക്കാട്ടി. 2014ലാണ് സുനന്ദ പുഷ്‌കർ മരിച്ചത്. സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നുവെന്നും മരണം സ്വാഭാവികമായിരുന്നുവെന്നുമാണ് തരൂർ പറഞ്ഞിരുന്നത്.

2014 ജനുവരി 17നാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. 2018ൽ പോലീസ് കുറ്റപത്രം നൽകിയിരുന്നു.