Headlines

കാബൂളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ഒരു വ്യോമസേനാ വിമാനം കൂടി ഇന്ത്യയിലേക്ക്; എംബസി അടച്ചു

അഫ്ഗാനിസ്ഥാനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിച്ചു തുടങ്ങി. കാബൂൾ എംബസി ഇന്ത്യ അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. 120 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് പത്ത് പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ടു. അഫ്ഗാനിൽ നിന്ന് അഫ്ഗാൻ പൗരൻമാർ അടക്കം ഇന്ത്യയിലേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. 130 പേരുമായുള്ള വിമാനം ഡൽഹിയിലെ ഹിൻഡൺ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. ഇന്നലെ രാത്രി…

Read More

24 മണിക്കൂറിനിടെ 25,166 പേർക്ക് കൂടി കൊവിഡ്; 437 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,166 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 437 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം 3,22,50,679 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4,32,079 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 3,69,846 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3,14,48,754 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 97.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Read More

17കാരൻ ലോക്കോ പൈലറ്റായി വേഷം കെട്ടി ട്രെയിനോടിച്ചത് മൂന്ന് വർഷം; ഞെട്ടൽ മാറാതെ റെയിൽവേ

  ലോക്കോ പൈലറ്റായി വേഷം മാറി വർഷങ്ങളായി ട്രെയിൻ ഓടിച്ച രണ്ട് യുവാക്കൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ രണ്ട് പേരെയാണ് ഈറോഡിൽ വെച്ച് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ലോക്കോ പൈലറ്റ് യൂണിഫോമിലായിരുന്നു പതിനേഴ് വയസ്സുള്ള കുട്ടിയും 22കാരനായ ഇസ്രാഫിൽ എന്നയാളുമാണ് പിടിയിലായത്. ഇതിൽ 17കാരൻ കഴിഞ്ഞ മൂന്ന് വർഷമായി ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പോലീസ് പറയുന്നു. ഇസ്രാഫിൽ മൂന്ന് മാസമായി എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു ലോക്കോ പൈലറ്റ് യൂണിഫോമും ബാഡ്ജും മറ്റ് സാമഗ്രികളും ഇവരുടെ…

Read More

പാചകവാതക വില വീണ്ടും വർധിച്ചു

  ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോ സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. 841.50 രൂപയായിരുന്നു പാചക വാതക സിലിണ്ടറിന്റെ വില. ചൊവ്വാഴ്ച മുതൽ ഇത് 866.50 രൂപയാകും. കഴിഞ്ഞ മാസവും പാചക വാതക വില വർധിപ്പിച്ചിരുന്നു. 25.50 രൂപയാണ് കഴിഞ്ഞ മാസം വർധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയാക്കുകയും ചെയ്തിരുന്നു. അതേസമയം വാണിജ്യസിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്.

Read More

കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കും

  മുംബൈ: ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ വീണ്ടുംലോക്ക്ഡൗൺ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാൻ ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രിപറഞ്ഞു. ഇപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. മരുന്നുകളും വാക്സിനുകളും ലഭ്യമാണെങ്കിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവുണ്ട്’- ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇതുവരെ 64 ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.35 ലക്ഷത്തിലധികം മരണങ്ങളും…

Read More

താലിബാൻ ഭരണത്തെ അംഗീകരിച്ച് ചൈന; കരുതലോടെ വീക്ഷിച്ച് ഇന്ത്യ

അഫ്ഗാനിസ്ഥാനിൽ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത താലിബാന് പിന്തുണ അറിയിച്ച് ചൈന. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് താലിബാന് പിന്തുണ നൽകുന്ന ആദ്യ രാജ്യം കൂടിയാണ് ചൈന. താലിബാൻ ഭരണത്തെ അംഗീകരിക്കുമെന്ന സൂചനകളാണ് ചൈന നൽകിയത് അതേസമയം ചൈനയുടെ പ്രതികരണത്തെ കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. മേഖലയിൽ പാക്കിസ്ഥാൻ-താലിബാൻ-ചൈന ത്രയങ്ങൾ ഇന്ത്യക്ക് ഭീഷണിയാകാൻ സാധ്യതയേറെയാണ്. ചൈനയുടെ തന്ത്രപ്രധാനമായ വ്യാപാര ഇടനാഴി കടന്നുപോകുന്നത് അഫ്ഗാൻ വഴിയാണ്. ഇതാണ് താലിബാൻ നിയന്ത്രിത ഭരണത്തെ അംഗീകരിക്കാനുള്ള അവരുടെ നീക്കത്തിന് പിന്നിൽ താലിബാൻ ഭരണത്തെ തള്ളിപ്പറഞ്ഞ്…

Read More

സുപ്രീം കോടതി പരിസരത്ത് ആത്മഹത്യാ ശ്രമം: യുവതിയും യുവാവും സ്വയം തീകൊളുത്തി

  ന്യൂഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് ആത്മഹത്യാ ശ്രമം. യുവതിയും യുവാവും സ്വയം തീകൊളുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.20ഓടെയാണ് സംഭവമുണ്ടായത്. സുപ്രീം കോടതി പരിസരത്തേയ്ക്ക് പ്രവേശിക്കാനായി എത്തിയ യുവതിയെയും യുവാവിനെയും കവാടത്തിന് സമീപം തടഞ്ഞിരുന്നു. മതിയായ രേഖകള്‍ കൈവശമില്ലാത്തതിനാലാണ് ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് വാനിലാണ് യുവതിയെയും യുവാവിനെയും ആശുപത്രിയിലെത്തിച്ചത്. ഡി ഗേറ്റിന്റെ സമീപത്താണ് സംഭവം നടന്നത്. തീകത്തിയതിന് പിന്നാലെ…

Read More

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസത്തെ സമയം കൂടി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് 15ന് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി മുമ്പ് നൽകിയിരുന്ന നിർദേശം. എന്നാൽ കൊവിഡ് സാഹചര്യം കാരണം കോടതി നടപടികൾ ഏറെക്കാലം തടസ്സപ്പെട്ടെന്നും ഇതിനാൽ സമയം നീട്ടി അനുവദിക്കണമെന്നും സമയം നീട്ടി നൽകണമെന്നുമായിരുന്നു വിചാരണ കോടതി ജഡ്ജി…

Read More

ആരോപണങ്ങൾ അടിസ്ഥാനരഹിതം: പെഗാസസ് വിവാദം തള്ളി കേന്ദ്രത്തിന്റെ സത്യവാങ്മൂലം

  പെഗാസസ് ഫോൺ ചോർത്തൽ കേസിൽ ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്നും ചില നിക്ഷിപ്ത താത്പര്യക്കാർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറയുന്നു. രണ്ട് പേജുള്ള സത്യവാങ്മൂലമാണ് കേന്ദ്രസർക്കാർ സമർപ്പിച്ചിരിക്കുന്നത്. പെഗാസസ് വിഷയത്തിൽ ഉയർന്ന എല്ലാ ആരോപണങ്ങളും സത്യവാങ്മൂലത്തിൽ കേന്ദ്രം തള്ളുന്നു. വിഷയത്തിൽ പാർലമെന്റിൽ കേന്ദ്രസർക്കാർ ഉയർത്തിയ വാദങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ഉള്ളത് പെഗാസസ് വിവാദങ്ങൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. ഇവ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിക്ക്…

Read More

അഫ്ഗാനിലെ ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യ വിമാനം കാബുളിൽ നിന്ന് പുറപ്പെട്ടു

  അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള എയർ ഇന്ത്യയുടെ അവസാന യാത്രാ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. എഐ 244 വിമാനമാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 126 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഇന്ന് രാത്രിയോടെ വിമാനം ഡൽഹിയിലെത്തും. കാബൂളിൽ നിന്ന് ഇനി ഇന്ത്യയിലേക്ക് വിമാന സർവീസുണ്ടാകുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കാബൂളിന്റെ നിയന്ത്രണവും താലിബാന്റെ കൈകളിലായതോടെയാണ് ഇന്ത്യ തങ്ങളുടെ പൗരൻമാരെ എയർ ലിഫ്റ്റ് ചെയ്യുന്നത് വേഗത്തിലാക്കിയത്. അമേരിക്കയും ബ്രിട്ടനും തങ്ങളുടെ പൗരൻമാരെ തിരികെ എത്തിക്കുകയാണ്. അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരെ തിരികെ എത്തിക്കാനായി അയ്യായിരം…

Read More