Headlines

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് 2022 ജൂലൈ മുതൽ നിരോധനം

  ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവ നിരോധിക്കാനുള്ള പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെൻഡ്‌മെന്റ് റൂൾസ് 2021 കേന്ദ്രം പുറത്തിറക്കി. 2022 ജൂലൈ മുതലാണ് നിരോധനം. സെപ്റ്റംബർ 30 മുതൽ 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും നിരോധനം ബാധകമാണ് പ്ലാസ്റ്റിക്കിലുണ്ടാക്കുന്ന കപ്പ്, പ്ലേറ്റ്, സ്പൂൾ, സ്‌ട്രോ, മിഠായി കവർ, ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ് എന്നിവക്ക് 2022 ജൂലൈ മുതൽ നിരോധനം വരും. 100 മൈക്രോണിൽ താഴെയുള്ള പി വി…

Read More

നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം; 75 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം

  ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 30 മുതല്‍ 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 2023 മുതല്‍ 120 മൈക്രോണായി ഉയര്‍ത്തും. ഒറ്റത്തവണ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് സംസ്ഥാനങ്ങള്‍ കര്‍മസമിതി രൂപീകരിക്കണം. സംസ്ഥാനതലപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദേശീയതലത്തിലും കര്‍മസമിതി രൂപീകരിക്കും. പ്ലാസ്റ്റിക് പാത്രങ്ങള്‍, കപ്പ്, ഗ്ലാസ്, ട്രേ, തവി, മിഠായിക്കവര്‍, ക്ഷണക്കത്ത്, സിഗരറ്റ് പായ്ക്കറ്റ്, പ്ലാസ്റ്റിക് പതാക, മിഠായി സ്റ്റിക്, ഐസ്ക്രീം സ്റ്റിക്,…

Read More

15 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടൽ; കാശ്മീരിൽ പാക് തീവ്രവാദിയെ സൈന്യം വധിച്ചു, ആയുധങ്ങൾ പിടിച്ചെടുത്തു

ജമ്മു കാശ്മീരിൽ ഭീകരാക്രമണം നടത്താനുള്ള പാക് തീവ്രവാദികളുടെ പദ്ധതി സൈന്യം തകർത്തു. ശ്രീനഗർ ജമ്മു ദേശീയപാതയിൽ 15 മണിക്കൂർ നീണ്ടുനിന്ന വെടിവെപ്പിന് ശേഷം ഒരു പാക് തീവ്രവാദിയെ സൈന്യം വധിച്ചു ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് റോക്കറ്റ് ലോഞ്ചർ അടക്കം വൻ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണത്തിൽ രണ്ട് സ്വദേശികൾക്കും നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്    

Read More

കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം

കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ദ്വീപ് നിവാസികൾക്ക് ലക്ഷ ദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് സാഹചര്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം എന്നാണ് വിശദീകരണം. അടിയന്തിര ഘട്ടത്തിൽ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം ആവശ്യപ്പെടുന്നു. ലക്ഷ ദ്വീപിൽ നേരത്തെ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. നിലവിൽ നാൽപത്തിരണ്ട്് പേർക്ക മാത്രമാണ് ദ്വീപിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ദ്വീപിലെ ക്വാറന്റൈൻ നിർദേശങ്ങൾ ഭരണകൂടം കർശനമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ…

Read More

സ്വകാര്യ വാഹനങ്ങൾ 20 വർഷം, വാണിജ്യ വാഹനങ്ങൾ 15 വർഷം: പുതിയ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു

  വാഹനങ്ങളുടെ കാലാവധി അടക്കം നിശ്ചയിച്ച് ദേശീയ ഓട്ടോ മൊബൈൽ സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു. നരേന്ദ്രമോദിയാണ് രാജ്യത്തെ പഴയ വാഹനങ്ങൾ പൊളിക്കൽ നയം പ്രഖ്യാപിച്ചത്. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് കാലാവധി. വാഹന രജിസ്‌ട്രേഷന് ഏകജാലക സംവിധാനം നടപ്പാക്കും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവ് ലഭിക്കും. പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ പതിനായിരം കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തും. ഇതിലൂടെ 35,000 പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും വാഹനങ്ങൾ പൊളിക്കാൻ…

Read More

നീരവ് മോദിയെ പോലെ രാജ്യം വിടും; രാജ് കുന്ദ്രക്ക് ജാമ്യം നൽകരുതെന്ന് മുംബൈ പോലീസ്

  നീലച്ചിത്രനിമാണ കേസിൽ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകരുതെന്ന് മുംബൈ പൊലീസ്. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാൽ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് കൊണ്ടായിരുന്നു പൊലീസിന്റെ പ്രസ്താവന. രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ജാമ്യം ലഭിച്ചാൽ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു. കോടതി കേസ് ഓഗസ്റ്റ് 20-ന് പരിഗണിക്കും.

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 40,120 പേർക്ക് കൂടി കൊവിഡ്; 585 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 585 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,21,17,826 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് രാജ്യത്ത് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളിൽ പകുതിയിൽ കൂടുതലും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 21,445 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 6388 പേർക്കും ആന്ധ്രയിൽ 1859 പേർക്കും തമിഴ്‌നാട്ടിൽ 1964 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു രാ്യത്ത് ഇതിനോടകം 4,30,254 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്….

Read More

സ്വന്തമായി ഹെലികോപ്റ്ററുണ്ടാക്കി; പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം

സ്വന്തമായി നിർമിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര ഫുൽസാവംഗി എന്ന ഗ്രാമത്തിലെ ഷെയ്ഖ് ഇസ്മായിൽ ഷെയ്ഖ് ഇബ്രാഹിം എന്ന 24കാരനാണ് മരിച്ചത്. അവസാനവട്ട പരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് യുവാവിന്റെ കഴുത്തിൽ തുളച്ചുകയറുകയായിരുന്നു എട്ടാം ക്ലാസിൽ പഠനം നിർത്തിയ വ്യക്തിയാണ് ഇസ്മായിൽ. തന്റെ ഗ്രാമത്തിന് പ്രശസ്തി ലഭിക്കാനായാണ് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് യുവാവിന് തോന്നിയത്. സഹോദരന്റെ ഗ്യാസ് വെൽഡിംഗ് കടയിലായിരുന്നു ഇയാളുടെ ജോലി. യൂട്യൂബ് വീഡിയോകൾ കണ്ടാണ് ഹെലികോപ്റ്റർ നിർമാണം പഠിച്ചത്. രണ്ട്…

Read More

രാജസ്ഥാനിൽ സെപ്തംബർ ഒന്ന് മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും

കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ സെപ്തംബർ 1 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. 9 മുതൽ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് 50% പേരെ വച്ച് തുറക്കുക. ഒമ്പതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകൾക്കായി സെപ്തംബർ മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തമിഴ് നാട് സർക്കാറും അറിയിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്ത സ്ഥങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ധാരാവിയിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ…

Read More

മുംബൈയിൽ ആദ്യ ഡെൽറ്റ പ്ലസ് മരണം റിപ്പോർട്ട് ചെയ്തു; ആശങ്കയോടെ നഗരം

ഡെൽറ്റ പ്ലസ് കൊവിഡ് -19 വകഭേദം ബാധിച്ചുള്ള ആദ്യ മരണം മുംബൈയിൽ രേഖപ്പെടുത്തി. ബിഎംസി റിപ്പോർട്ട് പ്രകാരം രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച 60 വയസ്സുള്ള സ്ത്രീയാണ് രോഗബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ഡെൽറ്റ പ്ലസ് മൂലം സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം, രത്‌നഗിരിയിൽ നിന്നുള്ള 80 വയസ്സുള്ള സ്ത്രീയും അസുഖം മൂലം മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം ആദ്യം റിപ്പോർട്ട് ചെയ്തത് പുനൈയിലായിരുന്നു. മരിച്ച സ്ത്രീയ്ക്ക് പ്രമേഹം ഉൾപ്പെടെ…

Read More