Headlines

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കില്‍; ബാങ്കുകളും പ്രതിസന്ധിയിലേക്ക്

വന്‍ നഷ്ടം നേരിട്ട് അടച്ചുപൂട്ടലിന്റെ വക്കിലായ വോഡഫോണ്‍ ഐഡിയയെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും രംഗത്ത്. വോഡഫോണ്‍ ഐഡിയയുടെ തകര്‍ച്ച സംഭവിച്ചാല്‍ ബാങ്കുകളെയും ഏറെ പ്രതികൂലമായി ബാധിക്കും. എസ്ബിഐ അടക്കമുള്ള നിരവധി ബാങ്കുകള്‍ വിഐക്ക് നേരിട്ടുള്ള വായ്പകളും ബാങ്ക് ഗാരന്റിയും അനുവദിച്ചിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടിയാല്‍ ഇവയെ നിഷ്ക്രിയ ആസ്തിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവരും. നേരത്തെ രണ്ട് കമ്പനികളായിരുന്ന കുമാര്‍ മംഗലം ബിര്‍ളയുടെ ഐഡിയയും വോഡഫോണും ലയിച്ചാണ് വിഐയായി മാറിയത്. ആകെ 1.80 ലക്ഷം കോടിയുടെ ബാധ്യതയാണ് ടെലികോം…

Read More

കാബൂളിന്റെ സമീപ നഗരമായ ഗസ്‌നിയും താലിബാൻ കീഴടക്കി; അഫ്ഗാനിൽ യുദ്ധം തുടരുന്നു

അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ സമീപ നഗരമായ ഗസ്‌നി പിടിച്ചെടുത്തതായി താലിബാൻ. കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള പ്രധാന നഗരമാണ് ഗസ്‌നി. കഴിഞ്ഞ ഒരാഴ്ചക്കിടെ താലിബാൻ പിടിച്ചെടുക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഗസ്‌നി. ഗസ്‌നിയിലെ ഗവർണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയിൽ എന്നിവ താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായെന്ന് പ്രവിശ്യാ കൗൺസിൽ നേതാവ് നാസിർ അഹമ്മദ് അറിയിച്ചു സമൂഹ മാധ്യമങ്ങൾ വഴിയാണ് ഗസ്‌നി പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചത്. അതേസമയം അധികാരത്തിൽ താലിബാന് പങ്കാളിത്തം നൽകാമെന്ന സർക്കാരിന്റെ ധാരണയിൽ താലിബാൻ…

Read More

ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ വീണ്ടും മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് 14 പേര്‍ മരണപ്പെടുകയും 40ഓളം പേരെ കാണാതാവുകയും ചെയ്ത ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ മണ്ണിടിച്ചില്‍ ആവര്‍ത്തിച്ചതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍ക്കിലികമായി നിര്‍ത്തിവച്ചത്. നൂര്‍പൂരില്‍ നിന്നും എന്‍ഡിആര്‍എഫിന്റെ 31 അംഗ സംഘം കൂടി രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. ചുരം പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞ് വീണാണ് ദുരന്തമുണ്ടായത്. 14 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടത്തി….

Read More

ജനാധിപത്യത്തെ കൊന്നു: ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ വമ്പൻ റാലി

  രാജ്യത്ത് ജനാധിപത്യം കൊല ചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിപക്ഷ പാർട്ടികളുടെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. വിജയ് ചൗക്കിലേക്കാണ് കൂറ്റൻ പ്രതിഷേധ റാലി നടന്നത്. പെഗാസസ് ഫോൺ ചോർത്തൽ, കാർഷിക നിയമം തുടങ്ങിയവക്കെതിരെ പ്രതിഷേധിച്ചാണ് റാലി നടന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമായിരുന്നു റാലി. പാർലമെന്റിൽ വെച്ച് പ്രതിപക്ഷത്തിന് സംസാരിക്കാനുള്ള അവസരം പോലും സർക്കാർ നൽകുന്നില്ല. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് രാഹുൽ പറഞ്ഞു പാർലമെന്റ് സമ്മേളനം അവസാനിച്ചിരിക്കുന്നു. എന്നാൽ അറുപത് ശതമാനത്തോളം…

Read More

രാഹുൽ ഗാന്ധിയുടേതിന് പിന്നാലെ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റർ മരവിപ്പിച്ചു

കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ട്വിറ്റർ താത്കാലികമായി മരവിപ്പിച്ചു. നേരത്തെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ദേശീയ വക്താവ് രൺദീപ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ, ലോക്‌സഭാ വിപ്പ് മാണിക്കം ടാഗോർ, മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുഷ്മിത് ദേവ് എന്നിവരുടെ അക്കൗണ്ടുകൾക്കെതിരെയാണ് നടപടി സമൂഹമാധ്യമ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാൽ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ടാൽ ഇന്ത്യക്ക് വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടത്തിന് തടയിടാൻ സാധ്യമാകുമെന്നാണ് മോദി…

Read More

യുപിയിലെ ബസ്തിയിൽ നിർത്തിയിട്ട ട്രക്കിലേക്ക് കാറിടിച്ചു കയറി; അഞ്ച് പേർ മരിച്ചു

യുപിയിലെ ബസ്തി ജില്ലയിൽ നിർത്തിയിട്ട ട്രക്കിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ലക്‌നൗവിൽ നിന്ന് ജാർഖണ്ഡിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിനടിയിലേക്ക് കാർ പൂർണമായും ഇടിച്ചുകയറിയ നിലയിലായിരുന്നു. ക്രെയിനുപയോഗിച്ചാണ് കാർ പുറത്തെടുത്തത്. അമിത വേഗമാണ് അപകടത്തിന് കാരണമായത്.

Read More

രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് അന്തർ സംസ്ഥാന യാത്രക്ക് അനുമതി നൽകണമെന്ന് കേന്ദ്രം

  രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരെ അന്തർ സംസ്ഥാന യാത്രയ്ക്ക് അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. ഇത്തരക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി. രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് ലോക്‌സഭയിൽ കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. അന്തർ സംസ്ഥാന യാത്രാ മാനദണ്ഡത്തിൽ ഏകീകൃത പ്രോട്ടോക്കാൾ പാലിക്കാനാണ് നിർദേശം സിക്കിമിലും മഹാരാഷ്ട്രയിലും മാത്രമാണ് രണ്ട് ഡോസ്…

Read More

ഹിമാചലിലെ മണ്ണിടിച്ചിൽ; 11 മരണം, നിരവധി പേർ മണ്ണിനടയിൽ കുടുങ്ങി,രക്ഷാപ്രവർത്തനം തുടരുന്നു

ഹിമാചൽ പ്രദേശിലെ കിന്നൗർ ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിലിൽ മരണം 11 ആയി. നിരവധി പേർ മണ്ണിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളും അപകടത്തിൽപ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങൾ പൂർണമായി തകർന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണു റിപ്പോർട്ട്. മണ്ണിടിച്ചിലുണ്ടായ വിവരം പുറത്ത് വന്നതോടെ…

Read More

ബംഗളൂരുവിൽ അഞ്ച് ദിവസത്തിനിടെ 242 കുട്ടികൾക്ക് കൊവിഡ്; മൂന്നാം തരംഗമെന്ന് സംശയം

ബംഗളൂരുവിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 242 കുട്ടികൾക്ക്. ഇതോടെ മൂന്നാം തരംഗത്തിന്റെ സാധ്യത പരിശോധിക്കുകയാണ് വിദഗ്ധർ. മൂന്നാം തരംഗം കൂടുതലും കുട്ടികളെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തൽ നഗരത്തിൽ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 9 വയസ്സിൽ താഴെയുള്ള 106 കുട്ടികൾക്കും 9നും 19നും ഇടയിൽ പ്രായമുള്ള 136 കുട്ടികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസങ്ങളിൽ കൊവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടി വരെ ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

Read More

ഹിമാചൽപ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി; നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

ഹിമാചൽപ്രദേശിലെ കിനൗറിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി. പത്ത് പേരെ രക്ഷപ്പെടുത്തി. 30ഓളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റെക്കോങ്-ഷിംല ഹൈവേയിൽ ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. ട്രാൻസ്‌പോർട്ട് ബസ്, ഒരു ട്രക്ക്, കാറുകൾ തുടങ്ങിയ വാഹനങ്ങളാണ് മണ്ണിനടിയിലായത്. ബസിൽ മാത്രം 40 യാത്രക്കാരുണ്ടായിരുന്നു. ഐടിബിപി സേനാംഗങ്ങളും ദേശീയ ദുരന്തനിവാരണ സേനയും പോലീസും സംയുക്തമായി സംഭവസ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.

Read More