രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് അന്തർ സംസ്ഥാന യാത്രക്ക് അനുമതി നൽകണമെന്ന് കേന്ദ്രം

 

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരെ അന്തർ സംസ്ഥാന യാത്രയ്ക്ക് അനുവദിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം. ഇത്തരക്കാർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി.

രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കണമെന്ന് ലോക്‌സഭയിൽ കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. അന്തർ സംസ്ഥാന യാത്രാ മാനദണ്ഡത്തിൽ ഏകീകൃത പ്രോട്ടോക്കാൾ പാലിക്കാനാണ് നിർദേശം

സിക്കിമിലും മഹാരാഷ്ട്രയിലും മാത്രമാണ് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റുള്ളവർക്ക് അന്തർ സംസ്ഥാന യാത്ര അനുവദിക്കുന്നത്. ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.