Headlines

ഒബിസി ബില്‍ പാസാക്കി ലോക്‌സഭ; സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി

സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി നല്‍കുന്ന 127ാം ഭരണഘടനാ ഭേദഗതി ലോക്‌സഭ പാസാക്കി. ഏകകണ്ഠമായാണ് ഭേദഗതി പാസാക്കിയത്. മറാത്താ കേസിലെ സുപ്രിംകോടതി വിധി നിയമംമൂലം മറികടക്കാനാണ് ഭേദഗതി. ഭരണഘടനാ ഭേദഗതി രാജ്യസഭ നാളെ പരിഗണിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാന്‍ കഴിയുന്ന ഭരണ ഘടനാ ഭേദഗതിയാണ് ഒബിസി ബില്‍. സാമൂഹ്യനീതിമന്ത്രി വീരേന്ദ്രകുമാറാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഓരോ സംസ്ഥാനത്തിനും സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാന്‍ കഴിയും. പെഗാസസ് ചാരവൃത്തി, കര്‍ഷകപ്രക്ഷോഭം…

Read More

പാർലമെന്റ് വർഷകാല സമ്മേളനം: സഭയിലെത്താത്ത പാർട്ടി എംപിമാരെ ശാസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യസഭയിൽ എംപിമാർ ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രധാവനമന്ത്രി നരേന്ദ്ര മോദി. നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും തിങ്കളാഴ്ച ബില്ലുകൾ പാസാക്കുന്ന ഘട്ടത്തിൽ ഹാജരാകാതിരിക്കുകയും ചെയ്ത എംപിമാരുടെ പേരുകൾ പ്രധാനമന്ത്രി തേടിയെന്നാണ് വിവരം. പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ പ്രധാന്യത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം മൂന്നിന് ലോക്സഭ പാസാക്കിയ ഫിലിം സർട്ടിഫിക്കേഷൻ അപ്പീൽ ട്രിബ്യൂണൽ ഉൾപ്പടെ ഒമ്പത് അപ്പീൽ ട്രിബ്യൂണൽ റദ്ദാക്കികൊണ്ടുള്ള ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ പാസാക്കിയിരുന്നു. ബിൽ…

Read More

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു: അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകള്‍

  മുംബൈ: പഠനത്തെ ചൊല്ലി വഴക്ക് പറഞ്ഞ അമ്മയെ കരാട്ടെ ബെൽറ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 15 -കാരിയായ മകൾ. ജൂലൈ 30-ന് നവി മുംബൈയിലെ ഐറോളിയിലാണ് സംഭവം നടന്നത്. മകളെ ഡോക്ടറാക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ മകള്‍ക്ക് ഡോക്ടറാവാന്‍ താത്പര്യമില്ലായിരുന്നു. ഇതിനെ ചൊല്ലി അമ്മയും മകളും തമ്മില്‍ പതിവായി വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ചേര്‍ത്തു. പെണ്‍കുട്ടി പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാതാപിതാക്കള്‍ എതിര്‍ത്തു. ജൂലൈ…

Read More

ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി

  ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശം. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇത്തരം കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമികസ്‌ക്യൂറി  വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സർക്കാരുകൾ ക്രിമിനൽ നടപടി ചട്ടം 321…

Read More

രാജ്യത്ത് ഓക്‌സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ല: റിപ്പോർട്ടുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഓക്‌സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഓക്‌സിജൻ ക്ഷാമം മൂലം മരണപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. 14 സംസ്ഥാനങ്ങളാണ് ഇത് സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ പതിനൊന്ന് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും ഓക്‌സിജൻ ക്ഷാമം കാരണം ആരും മരിച്ചില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ആന്ധ്ര പ്രദേശ്, നാഗാലാന്റ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, സിക്കിം, ഒഡീഷ, അരുണാചൽ പ്രദേശ് അസം, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ലഡാക്ക്,…

Read More

24 മണിക്കൂറിനിടെ 28,204 പേർക്ക് കൂടി കൊവിഡ്; 5 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 147 ദിവസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 373 പേരാണ് കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,19,98,158 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,11,80,968 പേർ രോഗമുക്തി നേടി. നിലവിൽ 3,88,508 പേരാണ് ചികിത്സയിൽ കഴിയുന്നത്. 97.45 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് ഇതിനോടകം 4,28,682 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Read More

സമുദ്ര സുരക്ഷക്ക് തുരങ്കം വെക്കുന്ന ഭീകരവാദ ശക്തികളെ നേരിടാൻ കൂട്ടായ സഹകരണം വേണമെന്ന് പ്രധാനമന്ത്രി

യു എൻ രക്ഷാസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിലാണ് മോദി അധ്യക്ഷത വഹിച്ചത്. ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷാ കൗൺസിൽ യോഗത്തിന്റെ അധ്യക്ഷനാകുന്നത്. സമുദ്രസുരക്ഷക്ക് തുരങ്കം വെക്കുന്ന ഭീകരവാദ ശക്തികളെ നേരിടാൻ കൂട്ടായ സഹകരണം വേണമെന്ന് നരേന്ദ്രമോദി പറഞ്ഞു. സമുദ്രവ്യാപാര മേഖലയിലെ തടസ്സങ്ങൾ നീക്കേണ്ടതുണ്ട്. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു കടൽക്കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകൾ തിരിച്ചുപിടിക്കണം. രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടണം. തീവ്രവാദ ശക്തികൾക്കെതിരായ പോരാട്ടത്തിൽ…

Read More

അഭിമാനത്തോടെ രാജ്യം അവരെ വരവേറ്റു; മെഡൽ ജേതാക്കൾ ഇന്ത്യയിൽ തിരിച്ചെത്തി

ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിലെ അവസാന സംഘം ഇന്ത്യയിൽ തിരിച്ചെത്തി. ആയിരക്കണക്കിന് ആരാധകരാണ് ജേതാക്കളെ സ്വീകരിക്കാനായി ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്ര, വെള്ളി മെഡൽ ജേതാവായ രവികുമാർ ദഹിയ, വെങ്കല മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, ലവ്‌ലിന എന്നിവരാണ് സംഘത്തിലുണ്ടായത്. താരങ്ങളുടെ കുടുംബാംഗങ്ങളും ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു. വെള്ളി മെഡൽ ജേതാവായ മീരാബായി ചാനു, വെങ്കലം നേടിയ പി വി സിന്ധു എന്നിവർ നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. വെങ്കലം…

Read More

സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കി; പിണറായിക്ക് ഇളവ് നൽകണോയെന്ന് ആലോചിക്കും

സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് പുതിയ പ്രായപരിധി നിശ്ചയിച്ചു. 80 വയസ്സായിരുന്നു ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആക്കിയാണ് കുറച്ചത്. അതേസമയം 78 വയസ്സിലെത്തി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നൽകണമോയെന്ന കാര്യത്തിൽ പിന്നീട് ആലോചിക്കും. പശ്ചിമ ബംഗാളിൽ പാർട്ടി വൻ തകർച്ച നേരിട്ടതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. തിരുത്തലിന് ഉറച്ച നടപടിക്ക് രൂപം നൽകി. കേരളത്തിലെ ജനങ്ങളെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തന മികവ് അംഗീകരിച്ചുവെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി സീതാറാം…

Read More

പെഗാസസുമായി ഒരിടപാടുമില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം രാജ്യസഭയിൽ

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ് വെയർ നിർമാതാക്കളായ ഇസ്രായേൽ കമ്പനി എൻ എസ് ഒ ഗ്രൂപ്പുമായി ഒരിടപാടുകളുമില്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയിൽ പറഞ്ഞു. ഡോ. ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത് എൻ എസ് ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുമുള്ള ഇടപാടുകളും പ്രതിരോധ മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, ജഡ്ജിമാർ, ബിസിനസുകാർ തുടങ്ങിയവരുടെ ഫോൺ…

Read More